പെൺകുട്ടികളുടെ ദൃശ്യം പകർത്തിയത് ചോദ്യം ചെയ്ത വിദ്യാർഥിക്ക് പൊലീസ് മർദനം
text_fieldsനെടുമങ്ങാട്: കഴക്കൂട്ടം ജങ്ഷനിൽ വിദ്യാർഥിനികളുടെ വീഡിയോ ദൃശ്യം പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്ത വിദ്യാർഥിക്ക് പൊലീസിന്റെ ക്രൂരമർദനം. ചൊവ്വാഴ്ച രാവിലെ 11നാണ് സംഭവം. കച്ചവടക്കാരനെ ചോദ്യം ചെയ്ത എ.ഐ.എസ്.എഫ് ലോക്കൽ കമ്മിറ്റി അംഗം അഭിഷേകിനാണ് പൊലീസ് മർദനമേറ്റത്.
പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും അവിടെ വച്ച് എസ്.ഐയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചെന്നുമാണ് പരാതി. മർദനത്തിൽ സാരമായി പരിക്കേറ്റ ചാക്ക ഐ.ടി.ഐ വിദ്യാർഥിയായ അഭിഷേക് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. സഹപാഠികളോട് സംസാരിക്കുന്നതിനിടെ സദാചാര പൊലീസ് ചമഞ്ഞ് വീഡിയോ ദൃശ്യം പകർത്തിയ കച്ചവടക്കാരനെ ചോദ്യം ചെയ്തതിനാണ് മർദനം.
വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്തുന്ന കഴക്കൂട്ടം പൊലീസിനെതിരെ ശക്തമായ നടപടികൾ ആഭ്യന്തരവകുപ്പ് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി എ.ഐ.എസ്.എഫ് മുന്നോട്ടു പോകുമെന്നും മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്കും സെക്രട്ടറി അബ്ദുള്ളക്കുട്ടിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.