വീടിന് തീയിട്ട കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: നെട്ട ഹൗസിങ് ബോർഡിലെ വീട് തീയിട്ട് നശിപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. പേരൂർക്കട തരംഗിണി ഗാർഡൻസിൽ പ്രവീൺ (32), നെടുമങ്ങാട് വാണ്ടയിൽ കുന്നുംപുറത്ത് വീട്ടിൽ സുജിത്ത് (22), പേരൂർക്കട ഹാർവിപുരം കോളനിയിൽ ഡാൻസർ ബി. ഉണ്ണി എന്ന അമൽജിത്ത് (40) എന്നിവരെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ ഒമ്പതിന് രാത്രി 10.30ഓടെയായിരുന്നു സംഭവം.
വട്ടപ്പാറ ചിറ്റാഴ പ്രസാദ് ഭവനിൽ സ്മിതയുടെ പേരിലുള്ളതാണ് വീട്. നെടുമങ്ങാട് നെട്ട ഹൗസിങ് ബോർഡിൽ പാലോട് ഇടിഞ്ഞാർ സ്വദേശിയായ ബിജുവാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന ബൈക്കാണ് പ്രതികൾ ആദ്യം തീയിട്ടത്.
ബൈക്കിൽ നിന്നും തീ പടർന്ന് വീട്ടിലേക്ക് വ്യാപിക്കുകയായിരുന്നു. അയൽവാസികൾ തീ പടരുന്നത് കണ്ട് പൊലീസിനെ വിവരമറിയിച്ചു. നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടു. കേസിലെ ഒന്നാംപ്രതി പ്രവീണിന്‍റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ബിജുവിനെ നേരത്തേ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട വിരോധംമൂലമാണ് ബിജു താമസിച്ചിരുന്ന വീട് പ്രവീണിന്‍റെ നേതൃത്വത്തിൽ സുജിത്ത്, ഉണ്ണി എന്നിവർ ചേർന്ന് ആക്രമിച്ച് തീയിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു, സി.ഐ എസ്. സതീഷ്‌കുമാർ, ഇൻസ്പെക്ടർമാരായ കെ.ആർ. സൂര്യ, റോജോൻ, ഡാൻസാഫ് ടീം അംഗങ്ങളായ ഷിബു, സജി, സീനിയർ പൊലീസ് ഓഫിസർമാരായ സതികുമാർ, ഉമേഷ് ബാബു, സിവിൽ പൊലീസ് ഓഫിസർ രജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.