Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകക്കൂസ് മാലിന്യം ഓടയിൽ...

കക്കൂസ് മാലിന്യം ഓടയിൽ ഒഴുക്കാൻ ശ്രമം; ടാങ്കർ ലോറികളും മൂന്നുപേരും പിടിയിൽ

text_fields
bookmark_border
lorry
cancel
camera_alt

ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ പൊ​ലീ​സ് പി​ടി​കൂ​ടി​യ

ടാ​ങ്ക​ർ ലോ​റി​ക​ൾ

നെ​ടു​മ​ങ്ങാ​ട്: ക​ക്കൂ​സ് മാ​ലി​ന്യം ഓ​ട​യി​ൽ ഒ​ഴു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ടാ​ങ്ക​ർ ലോ​റി​ക​ളും മൂ​ന്നു​പേ​രും പൊ​ലീ​സ് പി​ടി​യി​ൽ. അ​രു​വി​ക്ക​ര കാ​ച്ചാ​ണി​ക്ക് സ​മീ​പം ഓ​ട​യി​ൽ ക​ര​കു​ള​ത്ത് നി​ന്ന്​ ശേ​ഖ​രി​ച്ച ക​ക്കൂ​സ് മാ​ലി​ന്യം ഒ​ഴി​ക്കി​വി​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. KL 39D 267, KL 31 D 1836 എ​ന്നീ ടാ​ങ്ക​ർ ലോ​റി​ക​ളി​ലാ​യി കൊ​ണ്ടു​വ​ന്ന മാ​ലി​ന്യം ഒ​ഴി​ക്കി​വി​ട​വെ അ​രു​വി​ക്ക​ര പൊ​ലീ​സ് എ​സ്.​ഐ​മാ​രാ​യ ഷൈ​ജ, ജ​യ​രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട് വി​ല്ലേ​ജ് ക​ര​മ​ന നെ​ടു​ങ്കോ​ട് ടി.​സി 21/946ൽ ​പ്ര​വീ​ൺ (32), വെ​ള്ളാ​യ​ണി വി​ല്ലേ​ജി​ൽ ക​ല്ലി​യൂ​ർ കൃ​ഷ്ണ​കൃ​പ​യി​ൽ കാ​ർ​ത്തി​ക് (33) മ​ണ​ക്കാ​ട് വി​ല്ലേ​ജി​ൽ അ​നീ​ഷ് (34) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​ർ ഒ​രു​മാ​സം മു​മ്പ് ചെ​റി​യ​കൊ​ണ്ണി​ക്ക് സ​മീ​പം ഇ​റ​യാം​കോ​ട് തോ​ട്ടി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ മാ​ലി​ന്യം ത​ള്ളാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsToilet WasteThiruvananthapuram NewsDrainage
News Summary - Trying to flush toilet waste down the drain-Tanker lorries and three persons arrested
Next Story