സ്കൂളുകളിലും കോളേജുകളിലും കഞ്ചാവ് വില്പന രണ്ടുപേർ പിടിയിൽ.
text_fieldsനെടുമങ്ങാട് :സ്കൂളുകളിലും കോളേജുകളിലും കഞ്ചാവ് വില്പന നടത്തുന്ന രണ്ടുപേർ പിടിയിൽ.നെടുമങ്ങാട്, പനവൂർ മേഖലകളിലെ സ്കൂളുകളും കോളേജ്കളും കേന്ദ്രീകരിച്ചു കഞ്ചാവ് വില്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പനവൂർ വെള്ളംകുടി റോഡരികത്തു വീട്ടിൽ ഫൈസൽ (24) പനവൂർ വെള്ളംകുടി കൊച്ചാനായികോണത് വീട്ടിൽ അൽ അമീൻ (21)എന്നിവരെയാണ് നെടുമങ്ങാട് ഇൻസ്‌പെക്ടർ സതീഷ്കുമാർ, സബ് ഇൻസ്‌പെക്ടർ സൂര്യ, തിരുവനന്തപുരം റൂറൽ ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ ഷിബു, എ. എസ്. ഐ . സജു, എസ്. സി. പി. ഒ മാരായ സതികുമാർ, ഉമേഷ്ബാബു എന്നിവർ ചേർന്ന് പിടികൂടിയത്. തിരുവനന്തപുരം റൂറൽ നർകോട്ടിക് സെൽ ഡി. വൈ. എസ്. പി ടി. രാസിതിന് കിട്ടിയ രഹസ്യ വിവരത്തിനെ തുടർന്ന് ലഹരി വിരുദ്ധ സ്‌ക്വാഡ് ഒരു
മാസത്തിലേറെ രഹസ്യ നിരീക്ഷണം നടത്തിയാണ് ഇവരെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് അവർ പറയുന്ന സ്ഥലത്തു കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ പക്കൽ നിന്നും 100 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവരുടെ കയ്യിൽ നിന്നും സ്ഥിരമായി കഞ്ചാവ് വാങ്ങു്ന്നവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം വിതുര മേഘലയിൽ സ്‌ക്വാഡ് നടത്തിയ റെയ്‌ഡിൽ രണ്ട് യുവാക്കളെ പിടികൂടി വിതുര പോലീസിന് കൈമാറിയിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ഡുകൾ നടത്തുമെന്നു ജില്ലാ പോലീസ് മേധാവി ഡോ.ദിവ്യ വി.ഗോപിനാഥ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.