ഉളിയൂർ എസ്. പ്രഭാകരൻനായർക്ക് അന്ത്യാഞ്ജലി
text_fieldsനെടുമങ്ങാട് ഗ്രാമപഞ്ചായത്ത് സമിതിയിലും നഗരസഭയായി മാറിയപ്പോൾ കൗൺസിലിലും അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞ വ്യക്തിയായിരുന്നു
നെടുമങ്ങാട്: ഏഴ് പതിറ്റാണ്ടിലേറെക്കാലം രാഷ്ട്രീയ സഹകരണ പൊതുരംഗങ്ങളിൽ പ്രവർത്തിച്ച ഉളിയൂർ എസ്. പ്രഭാകരൻനായരുടെ വിയോഗത്തിലൂടെ കോൺഗ്രസ് പ്രാദേശിക രാഷ്ട്രീയമേഖലക്ക് നഷ്ടമായത് വിലപ്പെട്ട വ്യക്തിത്വത്തെ.
നെടുമങ്ങാട് ഗ്രാമപഞ്ചായത്ത് സമിതിയിലും പിന്നീട് നഗരസഭയായി മാറിയപ്പോൾ കൗൺസിലിലും അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞ ജീവിച്ചിരുന്ന ഏക വ്യക്തിയായിരുന്നു പ്രഭാകരൻ നായർ. 1978ലാണ് നഗരസഭ രൂപവത്കൃതമായത്. 1980ലെ ആദ്യ തെരഞ്ഞെടുപ്പ് മുതൽ 2000 വരെയുള്ള വിവിധ കൗൺസിലുകളിൽ പ്രഭാകരൻ നായർ അംഗമായി.
ദീർഘകാലം നെടുമങ്ങാട് പഞ്ചായത്ത് മെംബർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, നെടുമങ്ങാട് സഹകരണ അർബൻ ബാങ്ക്, നെടുമങ്ങാട് സർവിസ് സഹകരണസംഘം, താലൂക്ക് മാർക്കറ്റിങ് സഹകരണസംഘം, നെടുമങ്ങാട് ഹൗസിങ് സഹകരണസംഘം എന്നിവയിൽ ഭരണസമിതി അംഗമായി പ്രവർത്തിച്ച് സഹകരണമേഖലയിലും കഴിവുതെളിയിച്ചു.
വാർധക്യസഹജമായ അസുഖത്താൽ കഴിഞ്ഞദിവസം അന്തരിച്ച പ്രഭാകരൻനായരുടെ ഭൗതികശരീരം നെടുമങ്ങാട് നഗരസഭയിലും കോൺഗ്രസ് ഹൗസിലും പൊതുദർശനത്തിന് െവച്ചപ്പോൾ നാടിെൻറ നാനാതുറകളിലുള്ളവർ ആദരാഞ്ജലിയർപ്പിച്ചു.
മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, മുൻ നഗരസഭ ചെയർമാന്മാരായ ചെറ്റച്ചൽ സഹദേവൻ, വട്ടപ്പാറ ചന്ദ്രൻ, മുൻ എം.എൽ.എ മാേങ്കാട് രാധാകൃഷ്ണൻ തുടങ്ങിയവർ വസതിയിലും മൃതദേഹം പൊതുദർശനത്തിനുവെച്ച നഗരസഭയിലുമെത്തി ആദരാഞ്ജലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.