വട്ടപ്പാറ ചന്ദ്രെൻറ പോരാട്ടത്തിന് നെടുമങ്ങാട് നഗരസഭയോളം പഴക്കം; എട്ടാം അങ്കത്തിന്
text_fieldsനെടുമങ്ങാട്: നഗരസഭ മുൻ ചെയർമാൻ വട്ടപ്പാറ ചന്ദ്രെൻറ തെരഞ്ഞെടുപ്പ് ഗോദയിലെ പോരാട്ടത്തിന് നഗരസഭയോളം പഴക്കം. 1978ൽ രൂപവത്കരിച്ച നഗരസഭയിൽ 1980ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.
അന്ന് വേടരുകോണം വാർഡിൽനിന്ന് മത്സരിച്ച് വിജയിച്ചു. പിന്നീട് 1987ലാണ് തെരഞ്ഞെടുപ്പ് നടന്നത്. അപ്പോൾ പരിയാരം വാർഡിൽ മത്സരിച്ച് വിജയിച്ച ചന്ദ്രൻ 1988 മുതൽ 1995 വരെ നഗരസഭ ചെയർമാനായി.
1995ൽ നടന്ന തെരഞ്ഞെടുപ്പിൽ പുങ്കുംമൂട് വാർഡിലെത്തിയ ചന്ദ്രൻ അവിടെയും വിജയക്കൊടി നാട്ടി. 2000ത്തിൽ കണ്ണാറംകോട് വാർഡിൽനിന്ന് വിജയിച്ചു. എന്നാൽ, 2005ലെ തെരഞ്ഞെടുപ്പിൽ കണ്ണാറംകോട് വാർഡിൽ അടിപതറി. ഡി.െഎ.സി^ ഇടതുമുന്നണി കൂട്ടുകെട്ടിൽ ഇവിടെ ഒരു വോട്ടിന് പരാജയപ്പെട്ടു.
കഴിഞ്ഞതവണ വീണ്ടും പതിനാറാം കല്ല് വാർഡിൽ മത്സരിച്ച് വിജയിച്ചു. നാല് പതിറ്റാണ്ട് നീണ്ട തെരഞ്ഞെടുപ്പ് പോരാട്ടത്തിെൻറ വീര്യവുമായി എട്ടാം അങ്കത്തിനൊരുങ്ങുകയാണ് വട്ടപ്പാറ ചന്ദ്രൻ. ഇക്കുറി പൂവത്തൂർ വാർഡിൽനിന്നും മത്സരിക്കുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.