കേരളം ഇന്നു ചിന്തിക്കുന്നത് നാളെ ഇന്ത്യയേറ്റെടുക്കും -മന്ത്രി
text_fieldsനെടുമങ്ങാട്: കേരളം ഇന്നു ചിന്തിക്കുന്നത് നാളെ ഇന്ത്യ ഏറ്റെടുക്കുമെന്നതിന്റെ തിളക്കമുള്ള ഉദാഹരണമാണ് കുടുംബശ്രീ പദ്ധതിയെന്ന് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് സ്നേഹിതയുടെ 10ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ല കുടുംബശ്രീ മിഷന്റെ പദ്ധതികളായ കൗമാരവ്യക്തിത്വ വികസന പിന്തുണ സംവിധാനം (കാലോ സപ്പോര്‍ട്ട് സെന്റര്‍), പ്രസവാനന്തര വിഷാദം അവബോധവും മാനസിക പിന്തുണയും (ഫോര്‍ യു മോം സപ്പോര്‍ട്ട് സെല്‍) പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. നന്ദിയോട് ഗ്രാമപഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തി വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. സമൂഹത്തിന് ആപത്കരമായ മയക്കുമരുന്ന്, മാലിന്യം എന്നിവ നിര്‍മാർജനം ചെയ്യാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിതുര ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി. സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി. ആനന്ദ്, 'ഫോര്‍ യു മോം' സപ്പോര്‍ട്ട് സെന്ററിന്റെ ലോഗോ പ്രകാശനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ നിര്‍വഹിച്ചു. കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്ററും പ്രോഗ്രാം ഓഫിസറുമായ ഡോ. ബി. ശ്രീജിത് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എല്‍. കൃഷ്ണകുമാരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ മിനി, സോഫി തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.