Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
ദി​ൽ​ഷ​മോ​ൻ
cancel
camera_alt

ദി​ൽ​ഷ​മോ​ൻ

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ക​ള​ത്ത​റ​യി​ൽ മൂ​ന്ന​ര​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ ഡാ​ൻ​സ​ഫ് ടീ​മും അ​രു​വി​ക്ക​ര പൊ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. ക​ള​ത്ത​റ ന​ജി മ​ൻ​സി​ലി​ൽ ദി​ൽ​ഷ​മോ​ൻ(36) ആ​ണ് പി​ടി​യി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് ര​ണ്ടു​മാ​സ​മാ​യി സ്ഥി​ര​മാ​യി കൊ​റി​യ​ർ വ​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

ഒ​ഡി​ഷ​യി​ൽ നി​ന്നു​ള്ള കൊ​റി​യ​റി​ൽ സം​ശ​യം തോ​ന്നി ദി​ൽ​ഷ​യു​ടെ വീ​ട്ടി​ൽ പൊ​ലീ​സ് റെ​യ്ഡ് ന​ട​ത്തി ക​ഞ്ചാ​വ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന ദി​ൽ​ഷ പെ​ട്ടെ​ന്ന് പ​ണം സ​മ്പാ​ദി​ക്കു​ന്ന​തി​നാ​യാ​ണ്​ ക​ഞ്ചാ​വു​ക​ച്ച​വ​ടം തു​ട​ങ്ങി​യ​ത്.

നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, പാ​ലോ​ട്, വി​തു​ര മേ​ഖ​ല​യി​ലെ സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​ണ് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളി​ൽ​നി​ന്ന്​ സ്ഥി​ര​മാ​യി ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​പ്പ​റ്റി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThiruvananthapuram NewsCannabis
News Summary - Young man arrested with cannabis
Next Story