വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും 108 ആംബുലൻസിന്റെ ‘കനിവ്’
text_fieldsനേമം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും അടിയന്തര ശുശ്രൂഷ നൽകി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെടിവെച്ചാൻ കോവിൽ അയണിമൂട് സ്വദേശിനിയായ 24കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി.
ആംബുലൻസ് പൈലറ്റ് ടി. രാജേഷ് കുമാർ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സി.എസ് ആരോമൽ എന്നിവർ സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് രാജേഷ് കുമാർ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.