മധ്യവയസ്ക വീട്ടിൽ മരിച്ച നിലയിൽ
text_fieldsനേമം: മധ്യവയസ്കയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മലയം ചൂഴാറ്റുകോട്ട വിപിൻ നിവാസിൽ ശ്രീലത (55) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് പനി ബാധിച്ച് വീട്ടിൽ വിശ്രമിക്കുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഭർത്താവ് വിജയകുമാർ ജോലി കഴിെഞ്ഞത്തുമ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ ബോധരഹിതയായി കണ്ടെത്തുന്നത്. നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രൈവറാറാണ് ഭർത്താവ്. മക്കൾ: വിപിൻ, വിജിത്ത്. മരുമകൾ: ശ്രീഭദ്ര. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അസ്വാഭാവിക മരണത്തിന് മലയിൻകീഴ് പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.