Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightസി.പി.എം നേതാവിനെ...

സി.പി.എം നേതാവിനെ ആക്രമിച്ച സംഭവം; അന്വേഷണം കോട്ടയത്ത്

text_fields
bookmark_border
attack
cancel

നേമം: സി.പി.എം നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം കോട്ടയത്തെത്തി. നെയ്യാര്‍ഡാം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കള്ളിക്കാട് പറമ്പില്‍ വീട്ടില്‍ സുനിലിനെ ആക്രമിച്ച സംഘത്തിലെ കണ്ണികളെ കണ്ടെത്തുന്നതിനാണ് വിളപ്പില്‍ശാല സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം കോട്ടയത്ത് എത്തിയത്.

ഒന്നാംപ്രതിയെന്ന് സംശയിക്കുന്ന ആളുമായി ബന്ധപ്പെട്ട ഒരു ഷോപ്പ് 20 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നാണ് സൂചന.

കഴിഞ്ഞ 19നാണ് സുനിലിനെ കുന്നുംപുറം ഭാഗത്തുകൂടി ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ഒരുസംഘം ആക്രമിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട മൂന്ന് പ്രതികളെ കണ്ടെത്തുന്നതിനാണ് ഊര്‍ജിത അന്വേഷണം നടന്നുവരുന്നത്.

അതേസമയം ആക്രമണത്തില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് കള്ളിക്കാട് പെരിഞ്ഞാംകടവ് ദേവികൃപയില്‍ ഉണ്ണിക്കണ്ണന്‍ എന്നുവിളിക്കുന്ന ആദിത്യനെ (21) നാലാംപ്രതിയാക്കി പൊലീസ് ദിവസങ്ങള്‍ക്കുമുമ്പ് അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ആദിത്യനില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpm leaderinvestigationattack
News Summary - Attack on CPM leader-Investigation at Kottayam
Next Story