വെള്ളായണിയിൽ ബി.ജെ.പി- സി.പി.എം സംഘർഷം; നിരവധി പേർക്ക് പരിക്ക്
text_fieldsനേമം: വെള്ളായണിയിൽ ബി.ജെ.പി-സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ചൊവ്വാഴ്ച രാത്രി 7.30-ന് ആണ് സംഭവങ്ങളുടെ തുടക്കം. പ്രാദേശിക പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ട് വെള്ളായണിയിൽ നിരവധി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. സമ്മേളനാനന്തരം ഉണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇതിനിടെ ഒരു സി.പി.എം പ്രവർത്തകന്‍റെ വീട് ചിലർ ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത് സംഘർഷസാധ്യത വർധിപ്പിച്ചു. ഇരുവിഭാഗവും ചേരിതിരിഞ്ഞ് ആക്രമണം നടത്തുകയായിരുന്നു. തെന്നൂർ കുളത്തിന് സമീപത്തുവച്ചാണ് ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയത്.
സംഘർഷത്തിനിടെ ഇരുവിഭാഗവും തമ്മിൽ കല്ലേറുമുണ്ടായി. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്നങ്ങളുടെ ചുവടുപിടിച്ചാണ് ആക്രമണം തുടങ്ങിയത് എന്നാണ് പൊലീസ് പറയുന്നത്. ഏകദേശം രണ്ടു മണിക്കൂറിനു ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായത്. ഇരു വിഭാഗങ്ങളിൽനിന്നും കണ്ടാലറിയാവുന്നവർക്കെതിരെ നേമം പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.