നവകേരള സദസ് സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്
text_fieldsനേമം: നവകേരള സദസിന്റെ വിജയത്തിനായി പള്ളിച്ചൽ പഞ്ചായത്തിലെ ഭഗവതിനട വാർഡിലെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് മുൻ പള്ളിച്ചൽ മണ്ഡലം പ്രസിഡന്റുമായ ഭഗവതിനട ശിവകുമാർ. ഭഗവതിനട വാർഡിൽ നടന്ന എല്ലാ വീട്ടുമുറ്റ കൂട്ടായ്മയിലും ശിവകുമാർ സജീവമായി പങ്കെടുത്തു.
പള്ളിച്ചൽ പഞ്ചായത്തിലെ നാല് കോൺഗ്രസ് വാർഡ് മെമ്പർമാരിൽ രണ്ടുപേരാണ് നവകേരള സദസിന്റെ സംഘാടക സമിതിയുമായി സഹകരിച്ചത്. നിലവിൽ ഡി.സി.സി അംഗവും പഞ്ചായത്ത് മെമ്പറും മുൻ ഹാൻറ്റെക്സ് ചെയർമാനുമായ പെരിങ്ങമ്മല വിജയൻ പഞ്ചായത്ത് തല സംഘാടക സമിതിയിലും പങ്കെടുത്തു. കോൺഗ്രസ് നേതാക്കൾ നവകേരള സദസിന്റെ പരിപാടികളിൽ പങ്കെടുത്തതോടെ കെ.പി.സി.സി പ്രസിഡന്റിന്റെ ബഹിഷ്കരണ ആഹ്വാനം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ തന്നെ തള്ളിയതായാണ് പൊതു വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.