സി.പി.എം-ബി.ജെ.പി സംഘര്‍ഷം: രണ്ടുപേർ കൂടി പിടിയിൽ
text_fieldsനേമം: കൊല്ലാക്കരയിലുണ്ടായ സി.പി.എം- ബി.ജെ.പി സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. ബി.ജെ.പി പ്രവർത്തകരായ വിളവൂർക്കൽ പെരുകാവ് പണിക്കര്‍ വിളാകത്ത് പുത്തൻവീട്ടിൽ പപ്പടം വിഷ്ണു എന്ന വിഷ്ണു (30), കാവലോട്ടുകോണം വിശാഖം വീട്ടിൽ രഞ്ജിത് എന്ന അനിക്കുട്ടൻ (37) എന്നിവരാണ് അറസ്റ്റിലായത്. സംഘർഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ മലയിൻകീഴ് കൊല്ലാക്കര പുതുവീട്ടുമേലെ അനിത ഭവനില്‍ അരവിന്ദ് ജി. നായര്‍ (24) നേരത്തേ പിടിയിലായിരുന്നു.
കൊല്ലാക്കരയില് തിങ്കളാഴ്ച രാത്രി 11.30നായിരുന്നു സംഭവം. പ്രാദേശിക സി.പി.എം നേതാവിെൻറ ഗൃഹപ്രവേശന കര്‍മത്തിനെത്തിയ പ്രവര്‍ത്തകരും അതുവഴി ബൈക്കില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകരും തമ്മിലാണ് പൂർവവൈരാഗ്യത്തിെൻറ പേരിൽ സംഘര്‍ഷമുണ്ടായത്. പരിക്കേറ്റ് ബി.ജെ.പി പ്രവര്‍ത്തകരായ വിഷ്ണു (24), അനിക്കുട്ടന് (28), സി.പി.എം പ്രവര്ത്തകന് അനിരുദ്ധ് (24) എന്നിവര്‍ ചികിത്സതേടിയിരുന്നു. മലയിന്‍കീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആര്. രാജേഷ്, ഗ്രേഡ് എസ്.ഐ മണിക്കുട്ടന്, സി.പി.ഒ സന്തോഷ്, ഡ്രൈവര്‍ അനീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.