Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവയോധികനെ...

വയോധികനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിലായി

text_fields
bookmark_border
വയോധികനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിലായി
cancel

നേമം: അതിര് തർക്കത്തെതുടർന്ന് വയോധികനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി വിളപ്പിൽശാല പൊലീസ് പിടിയിലായി. വിളപ്പിൽ വിട്ടിയം അലൈറ്റി നിരപ്പിൽ വീട്ടിൽ ബാബു (50) ആണ് പിടിയിലായത്. മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം.

വിട്ടിയം അലൈറ്റി നിരപ്പിൽ വീട്ടിൽ കേശവ​െൻറ മകൻ മണിയനാണ്​ (80) കുത്തേറ്റത്. രാവിലെ മണിയ​െൻറ പുരയിടത്തിൽ എത്തിയ പ്രതി അതിർത്തി തർക്കത്തിൽ ഏർപ്പെടുകയും പ്രകോപിതനായി സ്​റ്റീൽ കത്തികൊണ്ട്​ മണിയനെ കുത്താൻ ശ്രമിക്കുകയും ചെയ്തു.

കുത്ത് കൊള്ളാതിരിക്കാൻ ഒഴിഞ്ഞുമാറുന്നതിനിടെ മണിയ​െൻറ തലയുടെ പിറകുവശത്ത് കത്തി പതിക്കുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ വിളപ്പിൽശാല സി.ഐ ജി. സുരേഷ് കുമാർ, എസ്.ഐ സരിൻ, എ.എസ്.ഐമാരായ ഹരികുമാർ, സുരേഷ്, സുനിൽ, സി.പി.ഒമാരായ സതീഷ്, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedstabbingelderly man
News Summary - Defendant arrested for stabbing elderly man
Next Story