ലഹരിമരുന്ന് വിൽപനക്കാരനെ ബംഗളുരുവിൽ നിന്ന് പിടികൂടി
text_fieldsനേമം: മാരക ലഹരിമരുന്നായ എം.ഡി.എം.എ മൊത്ത വ്യാപാരം നടത്തുന്നയാളെ ബംഗളുരുവിൽ നിന്ന് കരമന പൊലീസ് പിടികൂടി. കാസർഗോഡ് മഞ്ചേശ്വരം ഉപ്പള സമദ് മൻസിലിൽ അബ്ദുൽ സമദ് (26) ആണ് പിടിയിലായത്. ഏപ്രിൽ അവസാന വാരം 65 ഗ്രാമോളം വരുന്ന എം.ഡി.എം.എയുമായി കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്ന് ആറു പേർ പിടിയിലായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പിടിയിലായ അബ്ദുൽ സമദ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു. എം.ഡി.എം.എ കേരളത്തിലേക്ക് സപ്ലൈ ചെയ്യുന്നത് അബ്ദുൽ സമദ് ആണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൻ റാക്കറ്റിലെ ഒരു കണ്ണിയാണ് ഇയാളെന്നും ഒരു നൈജീരിയക്കാരനിൽ നിന്നാണ് അബ്ദുൽ സമദ് ലഹരിമരുന്ന് വാങ്ങുന്നതെന്നും പോലീസ് കണ്ടെത്തി.
വഞ്ചിയൂർ സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി ചിലർ പിടിയിലായിരുന്നു. അവർക്കും ലഹരിമരുന്ന് എത്തിച്ചത് അബ്ദുൽ സമദ് എന്നാണ് സൂചന. കിള്ളി ടൂറിസ്റ്റ് ഹോമിൽ നിന്ന് പിടിയിലായ പ്രതികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കരമന പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരുകയും ചെയ്തത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയുടെ നിർദേശനുസരണം കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു, സി.പി.ഒമാരായ ഹരീഷ്, ശ്രീനാഥ്, ഉദയൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.