സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ മാലിന്യനിക്ഷേപം; മൂക്കുപൊത്തി ജനം
text_fieldsനേമം: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് പൊതുജനങ്ങള്‍ക്ക് ദുരിതമാകുന്നു. കാട്ടുവിള-ചെറുകോട്-മുക്കംപാലമൂട് റോഡില്‍ മുക്കംപാലമൂടിന് സമീപം ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് ലോഡുകണക്കിന് മാലിന്യം നിക്ഷേപിച്ചുവരുന്നത്.
ദുര്‍ഗന്ധം കാരണം ഇതുവഴി യാത്ര ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മഴ പെയ്യുമ്പോള്‍ ഈ മാലിന്യത്തിൽനിന്ന് വെള്ളം ഒഴുകിയെത്തുന്നത് അഭയഗ്രാമത്തിന് സമീപത്തുള്ള തോട്ടിലാണ്.
തെരുവുനായ്ക്കളുടെ ശല്യം കാരണം ഇതുവഴി യാത്രചെയ്യാന്‍ കാല്‍നടയാത്രക്കാര്‍ക്കും ബൈക്ക്യാത്രികരും ബുദ്ധിമുട്ടുകയാണ്. മുക്കംപാലമൂട് റോഡിന്റെ ഇരുവശങ്ങളിലും ചപ്പുചവറുകള്‍ വലിച്ചെറിയുകയാണ്.
ബന്ധപ്പെട്ട അധികാരികള്‍ ഈ മാലിന്യം നീക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മാലിന്യനിര്‍മാര്‍ജനത്തിന് ഇത്രയേറെ പദ്ധതികള്‍ ഉണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് പേയാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു പേയാട് ആവശ്യപ്പെട്ടു. മാലിന്യനീക്കം നടപ്പാക്കാത്തപക്ഷം റോഡുപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.