വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
text_fieldsനേമം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു. കല്ലിയൂര്‍ ഊക്കോട് മുത്തുക്കുഴി ഗുല്‍മോഹര്‍ ഭവനില്‍ ലിയോള ഡേവിഡിന്റെ വീട്ടിലായിരുന്നു മോഷണം.
ഇവര്‍ ഇപ്പോള്‍ കുടുംബസമേതം ശംഖുംമുഖത്താണ് താമസിക്കുന്നത്. തിങ്കളാഴ്ച പുലര്‍ച്ച 1.30നാണ് സംഭവമെന്ന് കരുതുന്നു. വീടിന്റെ വാതില്‍ പൊളിക്കുന്ന ശബ്ദംകേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെടുന്നതായി കണ്ടു. തുടര്‍ന്ന് നേമം പൊലീസില്‍ വിവരമറിയിച്ചു.
വീട്ടില്‍നിന്ന് 15,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും 35,000 രൂപ വിലവരുന്ന ഡയമണ്ട് ആഭരണവും കൂടാതെ 40,000 രൂപയുടെ കുവൈത്ത് ദിനാറും മോഷ്ടിച്ചു. ഒന്നരമാസം മുമ്പ് നരുവാമൂട് സ്റ്റേഷന് പരിധിയില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. ഈ മോഷണത്തില്‍ ഉള്‍പ്പെട്ടവരാണോ കല്ലിയൂര്‍ ഉണ്ടായ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. നേമം പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.