വീട് ആക്രമിച്ച ഗുണ്ടാസംഘം പിടിയില്‍
text_fieldsനേമം: വീടിനു നേരെ ആക്രമണം നടത്തിയ ഗുണ്ടാസംഘത്തെ മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തു. വിളവൂര്‍ക്കല്‍ പനങ്ങോട് ആലന്ദ്രക്കോണം കമലമ്മ ഭവനില്‍ സജിത് ചന്ദ്രന് (32 -ഉയിരുണ്ണി), യശോദ ഭവനില്‍ ഗിരീശന് ആശാരി (38 -വാത്തല കണ്ണൻ), കമലമ്മ ഭവനില്‍ എന്ന് ശരത് ചന്ദ്രന് (33 -കണ്ണന്), പത്മാലയത്തില്‍ വിഷ്ണു (26 -കുട്ടു) എന്നിവരാണ് അറസ്റ്റിലായത്.
പിടാരം ചന്തയ്ക്ക് സമീപം പ്രസന്ന ഭവനില്‍ വാടകക്ക് താമസിക്കുന്ന തിരുമല സ്വദേശി ഉണ്ണികൃഷ്ണന് (37) ആണ് ആക്രമണത്തിന് ഇരയായത്. ഈ മാസം നാലിന് രാത്രി എട്ടിനാണ് ആക്രമണം.
കഴുത്തെല്ല് പൊട്ടിയ ഉണ്ണികൃഷ്ണന് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് പ്രതികളെന്ന് മലയിന്‍കീഴ് പൊലീസ് അറിയിച്ചു. ഇവരെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.