Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_right‘പ്രതീക്ഷ’...

‘പ്രതീക്ഷ’ ചൂലെടുക്കുന്നില്ല, ആശുപത്രി ശുചീകരണം പ്രതിസന്ധിയിൽ

text_fields
bookmark_border
‘പ്രതീക്ഷ’ ചൂലെടുക്കുന്നില്ല, ആശുപത്രി ശുചീകരണം പ്രതിസന്ധിയിൽ
cancel
camera_alt

വി​ള​പ്പി​ല്‍ശാ​ല ആ​ശു​പ​ത്രി​യി​ല്‍ ‘പ്ര​തീ​ക്ഷ’ നി​യോ​ഗി​ച്ചി​രു​ന്ന ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളാ​യ ആ​ശ, കു​മാ​രി​ല​ത, സു​നി​ത

നേ​മം: വി​ള​പ്പി​ല്‍ശാ​ല സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ ശു​ചീ​ക​ര​ണം വീ​ണ്ടും പ്ര​തി​സ​ന്ധി​യി​ല്‍. ദു​ര്‍ഗ​ന്ധം വ​മി​ക്കു​ന്ന സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ ദു​ര​വ​സ്ഥ ക​ണ്ട് 2017ല്‍ ‘​പ്ര​തീ​ക്ഷ’ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന ചൂ​ലെ​ടു​ത്ത​തോ​ടെ​യാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ഏ​ഴ്​ വ​ര്‍ഷ​വും ആ​ശു​പ​ത്രി ക്ലീ​നാ​യി​രു​ന്നു. ആ​ശ, കു​മാ​രി​ല​ത, സു​നി​ത എ​ന്നീ ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ചാ​ണ് പ്ര​തീ​ക്ഷ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യു​ടെ ശു​ചീ​ക​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം, ലോ​ഷ​ന്‍, ഡെ​റ്റോ​ള്‍, സോ​പ്പ് തു​ട​ങ്ങി​യ ചെ​ല​വു​ക​ള്‍ക്കാ​യി പ്ര​തി​വ​ര്‍ഷം 10 ല​ക്ഷം രൂ​പ​യാ​ണ് പ്ര​തീ​ക്ഷ മു​ട​ക്കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തോ​ടെ പ്ര​തീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് കാ​ലാ​വ​ധി അ​വ​സാ​നി​ച്ചു. അ​വ​ര്‍ ജീ​വ​ന​ക്കാ​രെ തി​രി​കെ വി​ളി​ച്ച​തോ​ടെ തൂ​പ്പും തു​ട​പ്പും അ​വ​താ​ള​ത്തി​ലാ​യി.

വി​ള​പ്പി​ല്‍ സി.​എ​ച്ച്‌.​സി​യി​ലെ മൂ​ന്നു​ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ള്‍ ഗ്രേ​ഡ് ഒ​ന്നി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​തി​നാ​ല്‍ ശു​ചീ​ക​ര​ണ ജോ​ലി ചെ​യ്യേ​ണ്ട​തി​ല്ല. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്ക് മാ​ത്ര​മാ​യി ഈ ​വ​ലി​യ ആ​ശു​പ​ത്രി വൃ​ത്തി​യാ​ക്കാ​നാ​വി​ല്ല. ഇ​വ​രു​ടെ ഷി​ഫ്റ്റും ഓ​ഫു​മൊ​ക്കെ ശു​ചീ​ക​ര​ണം അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു. 30 രോ​ഗി​ക​ള്‍ക്ക് കി​ട​ത്തി​ചി​കി​ത്സ​യു​ള്ള, ദി​വ​സേ​ന ഇ​രു​നൂ​റി​ല​ധി​കം രോ​ഗി​ക​ള്‍ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​ശു​പ​ത്രി ശു​ചീ​ക​രി​ക്കാ​ന്‍ അ​ത്യാ​വ​ശ്യം ആ​റ്​ ജീ​വ​ന​ക്കാ​രെ​ങ്കി​ലും വേ​ണം. ആ​ശു​പ​ത്രി​യു​ടെ ശോ​ച്യാ​വ​സ്ഥ പ​ല​വ​ട്ടം ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​യും മ​ന്ത്രി​യു​ടെ​യും മു​ന്നി​ലെ​ത്തി​യി​ട്ടും പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thiruvananthapuram NewsSanitation
News Summary - 'Hope' does not sweep, hospital sanitation in crisis
Next Story