ആശുപത്രിയിൽ അഞ്ചുവയസ്സുകാരന് മരുന്നുമാറി ചികിത്സ
text_fieldsനേമം: പനിക്ക് ചികിത്സതേടിയെത്തിയ അഞ്ചുവയസ്സുകാരന് മലയിൻകീഴിലുള്ള കാട്ടാക്കട താലൂക്കാശുപത്രി ഫാർമസിയിൽ മരുന്ന് മാറി നൽകിയെന്ന് പരാതി. പനിക്കുള്ള മരുന്നിനുപകരം ആശുപത്രിയിലെ ഫാർമസിയിൽനിന്ന് നൽകിയത് ചുമക്കുള്ള മരുന്ന്. പനികൂടി അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരുന്ന് മാറിയ വിവരം അറിഞ്ഞത്.
പരാതിയെ തുടർന്ന് താൽക്കാലിക ജീവനക്കാരിയായ ഫാർമസിസ്റ്റ് സലീലയെ അന്വേഷണവിധേയമായി ജോലിയിൽനിന്ന് നീക്കി. ഞായറാഴ്ച രാത്രി 9.30നാണ് കുട്ടിയെയുംകൊണ്ട് മലയിൻകീഴ് സ്വദേശികളായ ദമ്പതികൾ ആശുപത്രിയിൽ എത്തിയത്. ഒ.പി ടിക്കറ്റിൽ പനിക്കുള്ള മരുന്നാണ് ഡോക്ടർ എഴുതിയത്. വീട്ടിൽ മടങ്ങിയെത്തി മരുന്ന് നൽകിയിട്ടും കുട്ടിക്ക് പനി കുറഞ്ഞില്ല.
അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. മാതാപിതാക്കൾ താലൂക്കാശുപത്രി സൂപ്രണ്ടിനും മലയിൻകീഴ് പൊലീസിനും പരാതി നൽകി. തുടർന്ന് സൂപ്രണ്ട് ഡോ.എൻ.യു. അഞ്ജലിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫാർമസിയിൽനിന്ന് മരുന്ന് മാറി നൽകിയതായി കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.