തട്ടിക്കൊണ്ടുപോകലും സ്വര്‍ണക്കവര്‍ച്ചയും; മാനസിക പീഡനം വിവരിച്ച് വീട്ടമ്മ
text_fieldsനേമം: ഒരു സംഘം ആള്‍ക്കാര്‍ തന്നെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന് മാനസികമായി പീഡിപ്പിച്ചതായി അൻപത്തിരണ്ടുകാരിയുടെ പരാതി. ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പത്മാവതിയെന്ന പത്മകുമാരിയാണ് പരാതിക്കാരി. കഴിഞ്ഞമാസം 29 നാണ് വസ്തു, വിവാഹ ബ്രോക്കറായ ഇവരെ നാലംഗസംഘം കാറിലെത്തി തട്ടിക്കൊണ്ടുപോയത്. ഇരുകൈകളിലും ധാരാളം ആഭരണങ്ങള്‍ അണിഞ്ഞുനടക്കുന്ന പ്രകൃതമായിരുന്നു ഇവരുടേത്.
മൊട്ടമൂട് റോഡിലൂടെ നടന്നുപോകുകയായിരുന്ന തന്നെ നാലംഗസംഘം ബലമായി കാറില്‍ വലിച്ചുകയറ്റി. എതിര്‍ത്തപ്പോള്‍ മുഖത്ത് ശക്തിയായി അടിച്ചു. കാറിൽവെച്ച് കൈകളില്‍ കത്തിക്കൊണ്ട് മുറിവേല്‍പ്പിച്ചു. എന്തോ മയക്കുപൊടി ശരീരത്തില്‍ തേച്ചു. കത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ബലമായി സ്വര്‍ണാഭരണങ്ങളെല്ലാം ഊരിയെടുത്തു. അർധബോധാവസ്ഥയിലായിരുന്നുവെങ്കിലും തമിഴും മലയാളവും സംസാരിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു. ആരുടെയോ നിർദേശപ്രകാരമായിരുന്നു സംഘം എത്തിയതും ആഭരണങ്ങള്‍ കവര്‍ന്നതും.
കൃത്യം നടത്തിയശേഷം, അത് ഏല്‍പ്പിച്ചയാളെ വിളിക്കുന്നതും മനസ്സിലായിരുന്നു. ഇടക്കിടെ കാര്‍ വഴിയില്‍ കേടായി നിന്നുപോയി. കാട്ടാക്കടയിലേക്ക് പോയ സംഘം കാപ്പിക്കാട് ഭാഗത്തെ റബര്‍കാട്ടില്‍ ഉപേക്ഷിച്ചു. അവിടെെവച്ച് വാഹനം സ്റ്റാര്‍ട്ടായില്ല. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ മറ്റൊരു വാഹനം എത്തി. എല്ലാവരും ചേര്‍ന്ന് വാഹനം നന്നാക്കി അവിടെനിന്ന് രക്ഷപ്പെട്ടു.
ഇത്രയും നേരം സ്വര്‍ണാഭരണങ്ങളുമായി തന്നെ മറ്റൊരു സ്ഥലത്ത് നിര്‍ത്തി. നിലവിളിച്ച് ആളെക്കൂട്ടാതിരിക്കാനായിരുന്നു ഇത്. വഴിപോക്കരായ രണ്ടുപേരാണ് വഴിയില്‍ ഉപേക്ഷിക്കപ്പെട്ട് അവശനിലയില്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് സഹോദരിയുടെ മകളുടെ നമ്പര്‍ പറഞ്ഞതിന്‍പ്രകാരം നാട്ടുകാര്‍ അതില്‍ ബന്ധപ്പെട്ടു. കാട്ടാക്കട സ്റ്റേഷനിലും തുടര്‍ന്ന് നരുവാമൂട് സ്റ്റേഷനിലും അറിയിച്ചു. ആദ്യം കാട്ടാക്കട ഗവ. ആശുപത്രിയിലും പിന്നീട് ശാന്തിവിള താലൂക്കാശുപത്രിയിലും ചികിത്സ തേടി.കാട്ടാക്കട കാപ്പിക്കാട് ഭാഗത്തുെവച്ച് പഴ്‌സും ഫോണുകളും സംഘം കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെ ഫോണ്‍ ലഭിച്ചിട്ടില്ല.
സ്വര്‍ണാഭരണങ്ങള്‍ക്കൊപ്പം തന്നെ കൊന്നിട്ട് പോകാന്‍ പറഞ്ഞപ്പോള്‍, തങ്ങളെ ഉത്തരവാദപ്പെടുത്തിയവര്‍ അതിനു പറഞ്ഞിട്ടില്ല എന്നായിരുന്നു സംഘത്തിന്റെ മറുപടി. ഒച്ചെവച്ച് ആളെക്കൂട്ടുമെന്നുപറഞ്ഞപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ഇനിയും ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിമുഴക്കുകയും ചെയ്യുകയായിരുന്നു.
പത്മയുടെ സ്വര്‍ണാഭരണങ്ങള്‍ ഇതിനുമുമ്പും കവരാന്‍ ശ്രമം നടന്നിരുന്നു. തന്റെ അഞ്ച് മാലകള്‍ നേമം െപാലീസ് സ്റ്റേഷന് സമീപത്തുവച്ച് 2015ൽ ഒരു സംഘം കവര്‍ന്നിരുന്നു. ഇതില്‍ നേമം പോലീസ് കേസെടുെത്തങ്കിലും ഏഴ് വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.