കൊല്ലം സ്വദേശിനിയുടെ കൊലപാതകം; യുവാവ് അറസ്റ്റിൽ
text_fieldsനേമം: കൊല്ലം സ്വദേശിനിയായ യുവതിയെ കാസർകോട് കൊലപ്പെടുത്തിയ ശേഷം തിരുവനന്തപുരത്തെ ഹോട്ടലിൽ ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി ആന്റോ സെബാസ്റ്റ്യൻ (36) ആണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. നാലുവർഷം മുമ്പാണ് കൊല്ലം
സ്വദേശിയായ ആന്റോയും യുവതിയും ഒന്നിച്ച് ജീവിതം ആരംഭിച്ചത്. ടാപ്പിങ് തൊഴിലാളികളായ ഇരുവരും ആന്റോയുടെ കാസർകോട്ടെ വീട്ടിലാണ് കഴിഞ്ഞത്. സംഭവദിവസം ഇരുവരും വാക്കുതർക്കം ഉണ്ടാകുകയും ഷാൾ ഉപയോഗിച്ച് യുവതിയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
ദുർഗന്ധം വന്നതോടെ പരിസരവാസികൾ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്ന് പ്രാഥമികമായി സ്റ്റേഷൻ അധികാരികൾ വിവരം നൽകി.
തമ്പാനൂർ സ്റ്റേഷൻ പരിധിയിലെ ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്ന യുവാവിനെ എസ്.ഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ ആന്റോ സെബാസ്റ്റ്യനെ കാസർകോട്ടേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.