പോരാട്ടച്ചൂടിൽ നേമം
text_fieldsനേമം: സംസ്ഥാന രാഷ്ട്രീയചരിത്രത്തിൽ ആദ്യമായി കേരളത്തെ ഞെട്ടിച്ച് ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. 2016ലായിരുന്നു ബി.ജെ.പിയുടെ നിയമസഭാപ്രവേശം.
2021ലെ ശ്രദ്ധേയ മത്സരത്തിൽ വി. ശിവൻകുട്ടിയിലൂടെ ഇടതുപക്ഷം മണ്ഡലം തിരികെപ്പിടിച്ചു. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട നേമത്ത് വാശിയേറിയ പോരാട്ടമാണ് ഇക്കുറിയും. തിരുവനന്തപുരം കോർപറേഷനിലെ 21 വാർഡുകൾ പൂർണമായും അഞ്ച് വാർഡുകൾ ഭാഗികമായും അടങ്ങുന്നതാണ് മണ്ഡലം. കേരളപ്പിറവിക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും സ്ഥിരമായി ഒരു പാർട്ടിയുടെയും കൂടെക്കൂടിയ ചരിത്രം നേമത്തിനില്ല. ഇത്തവണ നേമം റെയിൽവേ സ്റ്റേഷൻ വികസനമടക്കം നിരവധി ജനകീയ വിഷയങ്ങളാണ്ചർച്ചയാവുന്നത്.
മൂന്നുമുന്നണികൾക്കും ഒരുപോലെ വിജയപ്രതീക്ഷയുള്ളതിനാല് ത്രികോണമത്സരമാണ് നേമത്ത്. കഴിഞ്ഞതവണ 60 മുതല്‍ 65 ശതമാനം വരെയായിരുന്നു പോളിങ്. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികള്‍ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപിടിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്. കരമന, കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, നേമം തുടങ്ങിയ പ്രദേശങ്ങള്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നവയാണ്. സ്ഥാനാർഥികള്‍ സജീവമായി വാഹനപ്രചാരണങ്ങള് നടത്തിവരുന്നുണ്ട്. കാരയ്ക്കാമണ്ഡപം ജങ്ഷനിലെ ഒഴിഞ്ഞ മൂലകളിലും ബസ് വെയിറ്റിങ് ഷെഡിന് സമീപവും ജനങ്ങള്‍ ഒത്തുകൂടുന്നുണ്ട്. സ്ഥാനാർഥികള്‍ കടന്നുപോകുമ്പോഴുള്ള ആവേശം വോട്ടര്‍മാരില്‍ പ്രകടം.
കരമന ജങ്ഷന് സമീപം തെരഞ്ഞെടുപ്പ് മുക്ക് ഉണ്ട്. വയോധികര്‍ ഒത്തുകൂടുന്ന ഇടം. പൊതുജനങ്ങള്‍ തെരഞ്ഞെടുപ്പിനെ വീറോടെ കണ്ട് വൈകുന്നേരങ്ങളിെല ചർച്ചകളും വാഗ്വാദങ്ങളുമെല്ലാം കൊണ്ട് ഇവിടെ സജീവമാണ്. ഏതാണ് രണ്ട് പതിറ്റാണ്ടിന്റെ ദൈര്‍ഘ്യമുണ്ട് ഇവിടത്തെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക്. പഴയ നേമം മണ്ഡലത്തില്‍ 1982ല്‍ കെ. കരുണാകരന് വിജയിച്ചിരുന്നു.
പി. ഫക്കീര്ഖാനായിരുന്നു എതിരാളി. മാളയിലും വിജയിച്ചതിനെ തുടര്‍ന്ന് കരുണാകരന് നേമം മണ്ഡലത്തില്‍നിന്ന് രാജിെവക്കുകയായിരുന്നു. നിർണായക രാഷ്ട്രീയസംഭവഗതികൾക്കുകൂടി വേദിയായ മണ്ഡലത്തിൽ ഇക്കുറിയും വാശിയിലാണ് പോര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.