Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightകരിങ്കല്ലുമായി വന്ന...

കരിങ്കല്ലുമായി വന്ന ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവർ ചാടി രക്ഷപ്പെട്ടു

text_fields
bookmark_border
lorry overturned
cancel

നേമം: വീടുപണിക്കുള്ള കരിങ്കല്ലുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11 മണിയോടുകൂടി മങ്കാട്ടുകടവ് പഞ്ചായത്ത് കിണറിന് സമീപമായിരുന്നു സംഭവം.

പെരുകാവ് ഭാഗത്തുനിന്ന് മങ്കാട്ടുകടവിലേക്ക് ലോഡുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടറോഡിലേക്ക് തിരിയുന്നതിനിടെയാണ്​ അപകടം. മഴയിൽ കുതിർന്ന മതിലിന് സമീപത്തുകൂടി കടന്നുപോകവേ മതിൽ ഇടിഞ്ഞ് ലോറി തലകീഴായി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇയാൾ ക്യാബിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. മങ്കാട്ടുകടവ് സ്വദേശിനി ശോഭനയുടെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്. വീടിന് നാശനഷ്ടങ്ങൾ സംഭവിച്ചു.

ജെ.സി.ബി ഉപയോഗിച്ചാണ് ലോറി സംഭവസ്ഥലത്തു നിന്ന് ഉയർത്തി മാറ്റിയത്. വീടിന്‍റെ പരിസരത്തേക്ക്​ വീണ കരിങ്കല്ലുകൾ പിന്നീട് നീക്കം ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nemamlorry overturned
News Summary - lorry carrying rock overturned; driver jumped and escaped
Next Story