ശിംശിപാ വൃക്ഷം പൂവിട്ടു
text_fieldsനേമം: രാമായണ മാസത്തിൽ കണ്ണശ്ശ മിഷൻ സ്കൂൾ വളപ്പിൽ ശിംശിപാ വൃക്ഷം പൂവിട്ടു. പുരാണകഥയായ രാമായണത്തിൽ ശിംശിപാ വൃക്ഷത്തിെൻറ ചുവട്ടിലാണ് സീത വിരഹിണിയായി കഴിഞ്ഞിരുന്നത്. സ്കൂൾ സ്ഥാപകനായ, നിര്യാതനായ തിരുമല എസ്.സുശീലൻ നായർ മൂന്നുവർഷം മുമ്പ് സ്കൂൾ മുറ്റത്ത് നട്ടതാണ് ശിംശിപാ വൃക്ഷത്തൈ.
പ്രകൃതിയുമായി അടുത്തിടപഴകുന്ന വൃക്ഷസ്നേഹിയായ സ്കൂൾ മാനേജർ ആനന്ദ് കണ്ണശ്ശ ഔഷധസസ്യങ്ങൾക്കും ഇതിഹാസ വൃക്ഷങ്ങൾക്കുമായി 'അഗസ്ത്യഹൃദയം'എന്ന പേരിൽ സ്കൂളിൽ തോട്ടം ഒരുക്കിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇവിടെ കടമ്പുമരം പൂത്തുലഞ്ഞിരുന്നു. ദേവതാരു, ഇലഞ്ഞി, നീർമരുത്, വയ്യങ്കത, കാട്ടുചെമ്പകം എന്നിവയും സ്കൂൾ മുറ്റത്തെ അലങ്കരിക്കുന്നു. പുതുതലമുറയിൽപെട്ട വിദ്യാർഥികൾക്ക് പഴയകാല സസ്യങ്ങളെ അടുത്തറിയാനും പരിശോധിക്കാനും ഇത് അവസരമൊരുക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.