അടിസ്ഥാന സൗകര്യമില്ലാതെ നേമം റെയില്‍വേ സ്റ്റേഷന്‍
text_fieldsനേമം: റെയില്‍വേ ടെര്‍മിനല്‍ സ്വപ്‌നം അസ്ഥാനത്തായ നേമം റെയില്‍വേ സ്റ്റേഷന്‍റെ വളർച്ച പടവലം പോലെ കീഴ്‌പ്പോട്ട്. അടിസ്ഥാന സൗകര്യവികസനമില്ലായ്മയാണ് പ്രധാന പ്രശ്‌നം. ഒന്നാം പ്ലാറ്റ്ഫോമില്‍ നിരവധി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇവക്കൊന്നിന്നും അടപ്പില്ല. ഇവയെല്ലാം ഊരിക്കിടക്കുകയാണ്. ചുരുക്കത്തില്‍ മാലിന്യം നിക്ഷേപിച്ചാല്‍ ഇവ താഴേക്കുതന്നെ വീഴും. 10 ഓളം വേസ്റ്റ് ബോക്‌സുകളാണ് ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇവയില്‍ ചിലത് ഊരിക്കിടക്കുന്നു, ചിലതിന് കൊളുത്തുകളുമില്ല.
പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ക്കുസമീപം നായ്ക്കളും പ്രാവുകളും മറ്റും മണ്ണ് കുത്തിക്കിളച്ചിട്ടിരിക്കുകയാണ്. കാറ്റടിക്കുമ്പോള്‍ ഈ പൊടി എല്ലായിടത്തേക്കും പറക്കുന്നു. ഇത് ഇരിപ്പിടങ്ങളിലും വന്നുപറ്റുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. വേസ്റ്റ്ബിന്‍ ഫലപ്രദമല്ലാത്തതിനാല്‍ കുപ്പികളും കവറുകളും മറ്റും ഇപ്പോള്‍ പ്ലാറ്റ്‌ഫോമിനു സമീപത്തെ ട്രാക്കിലാണ് കിടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.