പൂജപ്പുര ചാടിയറ റോഡില്‍ ഇഴജന്തു ശല്യം
text_fieldsനേമം: പൂജപ്പുര-ജഗതി റോഡില്‍ ചാടിയറ ഭാഗത്ത് കാല്‍നടക്കാർക്ക് ഭയം നൽകി ഇഴജന്തുക്കൾ. റോഡുവശത്തെ മതിലിനു സമീപം കെ.എസ്.ഇ.ബിയുടെ തടിപോസ്റ്റുകളും കോണ്‍ക്രീറ്റ് പോസ്റ്റുകളും കൂട്ടിയിട്ടിരിക്കുന്നതാണ് പാമ്പുകളുടെ താവളമായത്. ഇതില്‍ തടിപോസ്റ്റുകള് ഏതാണ്ട് ദ്രവിച്ച അവസ്ഥയിലാണ്.
പൂജപ്പുര കെ.എസ്.ഇ.ബി സെക്ഷന്‍ പരിധിയിലുള്ള സ്ഥലമാണ് ഇത്. രാത്രികാലങ്ങളില്‍ ഇതുവഴി സഞ്ചരിക്കുന്നവര്‍ക്ക് ഇവ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. രാത്രിയിൽ പാമ്പുകൾക്കൊപ്പം മറ്റ് ക്ഷുദ്രജീവികളും റോഡിലേക്കിറങ്ങും. കെ.എസ്.ഇ.ബി അധികൃതര്‍ ഇവിടെനിന്ന് അടിന്തരമായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.