സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മഴവിൽ കൂടുകൾ
text_fieldsനേമം: മറന്നുവെച്ച ഇഷ്ടങ്ങളൊക്കെ ജീവിത സായാഹ്നത്തിൽ തിരികെ തരുന്നൊരിടം, വാർധക്യത്തിലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന മഴവിൽ കൂടുകൾ... അതാണ് വിളപ്പിൽശാല പുളിയറക്കോണത്തെ ‘അലൈവ് റെയിൻബോ’. വയോജനങ്ങൾക്ക് സ്വതന്ത്രമായി, സുരക്ഷിതമായി ജീവിക്കാനാവുന്ന തണലിടം. സീനിയർ സിറ്റിസൺ എന്ന ടാഗണിയിച്ച് മാറ്റി നിർത്തുകയല്ല, പകരം വാർധക്യത്തിന്റെ വിരസതയകറ്റാൻ സമപ്രായക്കാരും അയൽക്കാരുമായുള്ള സൗഹൃദം ഇഴയടുപ്പിക്കുന്ന അഗ്രഹാരം മാതൃകയിലുള്ള അലൈവ് റെയിൻബോ വില്ലകൾ.
മുതിർന്നവരും സ്വാതന്ത്രം ഇഷ്ടപ്പെടുന്നുണ്ട്. ജോലിയിൽ നിന്നു വിരമിച്ച ശേഷം വീണ്ടുമൊരു വസന്തകാലം അവർ ആശിക്കുന്നു. പ്രവാസികളായ മക്കളുള്ളവർക്കും പ്രവാസികൾക്കും സമാധാനം നൽകുന്നു ഇത്തരം റിട്ടയർമെന്റ് ഹോമുകൾ. അച്ഛനും അമ്മയും ഒറ്റയ്ക്കല്ല, അവരെ കരുതലോടെ കാക്കുന്ന ഇടത്താണ് എന്നത് ഇരുകൂട്ടരെയും ഒരുപോലെ സന്തോഷിപ്പിക്കുന്നു. സാമൂഹിക സംരംഭത്തോടുള്ള താൽപര്യമാണ് ബി. ആർ. ബി പുത്രൻ, ഡോ. ഷിറാസ് ബാവ, എസ്. ബാലസുബ്രഹ്മണ്യം, രേഖ ടി. കെ. എന്നിവരെ റിട്ടയർമെൻറ് ഹോം എന്ന ആശയത്തിലേക്ക് നയിച്ചത്.
പുളിയറക്കോണത്തെ പ്രകൃതിസുന്ദരമായ രണ്ടേക്കറിൽ ‘ദ് റെയിൻബോ ബൈ അലൈവ് ലൈഫ് സ്പെയ്സസ്’ അങ്ങനെ രൂപം കൊണ്ടു. വില്ലകളും അപ്പാർട്മെന്റുകളും ഇവിടെയുണ്ട്. ഫിറ്റ്നസ് സെന്റർ, ഗ്രൂപ്പ് ഫിറ്റ്നസ് ക്ലാസുകൾ, കസ്റ്റമൈസ്ഡ് ഫിറ്റ്നസ് പ്രോഗ്രാംസ്, ഇൻഡോർ സ്വിമ്മിങ് പൂൾ, ലൈബ്രറി, വിശ്രമിക്കാനും വിനോദത്തിനും ഇടങ്ങൾ, മെഡിക്കൽ കെയർ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട് മഴവില്ലിൽ. വാർധക്യം ജീവിതത്തിലെ ഏറ്റവും ഭാഗ്യമുള്ള കാലമായി മാറ്റുകയാണിവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.