പതിനഞ്ചുകാരനെ മർദിച്ച മൂന്നംഗസംഘത്തിലെ ഒരാള്‍ പിടിയില്‍
text_fieldsനേമം: 15കാരനെ തട്ടിക്കൊണ്ടുപോയി മർജിച്ചവശനാക്കിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ പിടിയിലായി. വള്ളംകോട് സ്വദേശി അച്ചു എന്നുവിളിക്കുന്ന ശ്രീഹരി (22) ആണ് പിടിയിലായത്. ഈമാസം 10ന് വൈകീട്ട് നാലിന് വെള്ളായണി ക്ഷേത്രത്തിനു സമീപമാണ് സംഭവം. വള്ളംകോട് സ്വദേശിയായ 15കാരനാണ് ആക്രമിക്കപ്പെട്ടത്. ഒരു സുഹൃത്തിനെ കാണാന്‍പോയി തിരികെ സ്കൂട്ടറില്‍ വരുന്നവഴി മൂന്നംഗസംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി മറ്റൊരു സ്കൂട്ടറില്‍ കയറ്റി നിലമ ഭാഗത്തുള്ള ഒരു തോട്ടിന്റെ കരയിലെത്തിച്ചു.
മടല്, കമ്പ് എന്നിവ ഉപയോഗിച്ച് മുതുകത്തും മുഖത്തും മര്‍ദ്ദിച്ചു. ഒരാള്‍ 15കാരനെ ചവിട്ടിത്തള്ളിയിട്ടു. പിന്നീട് ഒരാള്‍ ബിയര്‍കുപ്പി പൊട്ടിച്ച് കുത്താന്‍ ആഞ്ഞു. പേടിച്ച 15കാരന് അവിടെനിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓടുന്നതിനിടെ പിന്തുടര്ന്നെത്തിയ പ്രതികള്‍ ബലമായി ഒരു വാഹനത്തില്‍ കയറ്റി രഹസ്യസങ്കേതത്തിലെത്തിച്ച് മർദനം തുടര്‍ന്നു. അവശനായ 15കാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായത്.
സ്ഥലത്തുനിന്നു രക്ഷപ്പെട്ട സംഘത്തിലെ ശ്രീഹരിയെ നേമം സി.ഐ രഗീഷ്കുമാര്‍, എസ്.ഐമാരായ എം. മധുമോഹന്, ഷിജു, സി.പി.ഒമാരായ ഷിബു, സജീവ്, അര്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.