മരങ്ങൾ മുറിച്ചു കടത്തി; പഞ്ചായത്ത് അധികൃതർ പരാതി നൽകി
text_fieldsനേമം: വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ മരങ്ങൾ മുറിച്ചു കടത്തിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒരു ആഞ്ഞിലി മരവും ഒരു അക്കേഷ്യ മരവുമാണ് മുറിച്ചുമാറ്റിയ നിലയിൽ കഴിഞ്ഞ ഞായറാഴ്ച കണ്ടെത്തിയത്.
പുറമ്പോക്കു ഭൂമിയായിരുന്ന ഇവിടം 2010ലാണ് 30 വർഷത്തേക്ക് സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നതിനായി പാട്ടത്തിന് നൽകിയത്. ഒരേക്കർ 50 സെൻറ് വരുന്ന സ്ഥലത്ത് പി.എച്ച്.സി കൂടാതെ കൃഷിഭവനും ആയുർവേദ ആശുപത്രിയും സ്ഥിതിചെയ്യുന്നുണ്ട്.
പാട്ടക്കരാറുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് സമയം വേണ്ടിവന്ന സാഹചര്യത്തിലാണ് പരാതി നൽകാൻ വൈകിയത്. മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.