Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഭർത്താവിനെതിരെ പോക്​സോ...

ഭർത്താവിനെതിരെ പോക്​സോ കേസ്​; ഭാര്യക്കെതിരെ വധശ്രമക്കേസ്​

text_fields
bookmark_border
FIR
cancel

നേമം: ഭാര്യയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്‍റെ പരാതിയിൽ ഭാര്യക്കുമെതിരെ മലയിൻകീഴ് പൊലീസ് രണ്ട്​ കേസുകൾ രജിസ്റ്റർ ചെയ്തു. മുൻ വിവാഹത്തിലുള്ള മകളെ ഭർത്താവ്​ പീഡിപ്പിക്കാൻ ശരമിച്ചുവെന്ന പരാതിയിൽ അയാൾക്കെതിരെ പോക്സോ കേസും തന്നെ ​വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ഭർത്താവിന്‍റെ പരാതിയിൽ ഭാര്യയ്ക്കെതിരേ വധശ്രമ കേസുമാണ് രജിസ്റ്റർ ചെയ്തത്.

2021 ജൂലൈ മാസത്തിൽ വിവാഹിതരായ ദമ്പതികളാണ്​ പരസ്​പരം പരാതിയുമായി പൊലീസിനെ സമീപിച്ചത്​. അമ്പതുകാരനായ ഭർത്താവ് തമിഴ്നാട് സ്വദേശിയും 44കാരിയായ ഭാര്യ തൃശ്ശൂർ സ്വദേശിനിയുമാണ്. ഇവർ കുറച്ചുനാളായി മലയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് താമസം.

മകളെ പീഡനത്തിന് ഇരയാക്കി എന്നാണ് ഭാര്യ ഭർത്താവിനെതിരേ നൽകിയ പരാതി. പിന്നാലെ, ഭാര്യ തന്നെ വെട്ടിപ്പരിക്കേൽപ്പിച്ചു എന്ന് കാട്ടി ഭർത്താവും സ്റ്റേഷനിൽ പരാതി നൽകി. അതേസമയം ഭർത്താവ് സ്വയം മുറിവേൽപ്പിച്ചതാണെന്നും താൻ ആക്രമിച്ചിട്ടില്ലെന്നുമാണ് ഭാര്യ സ്റ്റേഷനിൽ നൽകിയിരിക്കുന്ന മൊഴി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family problemsattempt to murderpocso
News Summary - Pocso case against husband; attempt to murder case against wife
Next Story