Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightവിശന്നുവലഞ്ഞ...

വിശന്നുവലഞ്ഞ നായ്​ക്കൾക്ക്​ ആഹാരമെത്തിച്ച്​ നിയമപാലകൻ

text_fields
bookmark_border
വിശന്നുവലഞ്ഞ നായ്​ക്കൾക്ക്​ ആഹാരമെത്തിച്ച്​ നിയമപാലകൻ
cancel

നേമം: വിശപ്പടക്കാനാക​ാെത അലയുന്ന നായ്​ക്കൾ ഇൗ പൊലീസ്​ ഉദ്യോഗസ്ഥനെ കാണു​േമ്പാൾ പ്രതീക്ഷയോടെ അരികിലെത്തും. പൊതിച്ചോറോ പൊറോ​ട്ട​േയാ ഒക്കെ അവർക്കായി നൽകാൻ അദ്ദേഹത്തി​െൻറ കൈവശമുണ്ടാകും. പൊലീസ്​ ജീപ്പിനരികിലെത്തി ആഹാരം കഴിച്ച്​ നായ്​ക്കൾ നന്ദിയോടെ വാലാട്ടി മടങ്ങും.

നെടുമങ്ങാട് പഴവടിഗ്രാമം മഴമംഗലം വീട്ടിൽ സുബ്രഹ്മണ്യൻ പോറ്റിയാണ് (50) ​ തെരുവുനായ്​ക്കൾക്ക്​ മുടങ്ങാതെ ആഹാരം നൽകുന്നത്​. ഈ വർഷം മാർച്ച് മാസത്തിലാണ് സുബ്രഹ്മണ്യൻ പോറ്റി നേമം ജനമൈത്രി സ്​റ്റേഷനിലെ സബ് ഇൻസ്പെക്ടറായി ചാർജെടുക്കുന്നത്.

ഡ്യൂട്ടിയുള്ള ദിവസമായാലും അല്ലെങ്കിലും എല്ലാ ദിവസവും നായ്ക്കൾക്ക് ആഹാരമെത്തിക്കാൻ ഇദ്ദേഹം മറക്കാറില്ല. ചില ദിവസങ്ങളിൽ പൊതിച്ചോറ്, അല്ലെങ്കിൽ പൊറോട്ടയും കറിയും. ചില അവസരങ്ങളിൽ ചിക്കൻ. ഏതു സമയത്തായാലും വളരെ ദൂരെനിന്നുതന്നെ പൊലീസ് ജീപ്പ് കാണുമ്പോൾ നായ്ക്കൾ അ​ട​ുത്തേക്ക്​ വരും.

പട്രോളിങ്ങിനിടെ വെള്ളായണി കാക്കാമൂല ഭാഗത്ത് എത്തിയപ്പോൾ ഒരിക്കൽ രണ്ടു നായ്ക്കൾ വിശന്നു വയറൊട്ടിയ അവസ്ഥയിൽ പ്ലാസ്​റ്റിക് കപ്പുകളും മറ്റും ആർത്തിയോടെ കഴിക്കുന്നത്​ കണ്ടു. മൃതപ്രായാവസ്ഥയിലുള്ള അവയെ കണ്ട് അലിവുതോന്നിയെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു.

പുലർച്ച രണ്ടിന്​ ഭക്ഷണം വാങ്ങിനൽകാൻ കഴിയുമായിരുന്നില്ല. പക്ഷേ, അന്നുമുതൽ വിശക്കുന്ന നായ്ക്കൾക്ക് കൃത്യമായി ഭക്ഷണമെത്തിക്കാൻ ഇദ്ദേഹം തീരുമാനമെടുത്തു. അത്​ ഇപ്പോഴും തുടരുന്നു. തെരുവോരങ്ങളിലെ അന്ധ ഗായകരെ സാമ്പത്തികമായി സഹായിക്കുന്നതടക്കമുള്ള സേവനപ്രവർത്തനങ്ങളിലും ഇദ്ദേഹം സമയം ക​െണ്ടത്തുന്നു. ഭാര്യ എസ്. മായാദേവിയും മക്കളായ അരുൺ ശർമ, അരവിന്ദ് ശർമ, ആനന്ദ് ശർമ എന്നിവരും പിതാവിന് പിന്തുണയുമായി രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policemangave foodhungry street dogs
News Summary - policeman gave food to hungry street dogs
Next Story