ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു; മൂന്നുപേർ പിടിയിൽ
text_fieldsനേമം: ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ മൂന്നംഗസംഘത്തെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
ഒന്നാംപ്രതി ചെറുകോട് എൽ.പി സ്കൂളിന് സമീപം അജീഷ് ഭവനിൽ ഐ. ആൻറണി (47), രണ്ടാംപ്രതി കാരോട് കരുമത്തിൻമൂട് ബിനു ഭവനിൽ എ. ഭാസ്കരൻ (60), മൂന്നാംപ്രതി പെരുകുളം ഉറിയാക്കോട് കൈതോട് മേക്കിൻകര പുത്തൻ വീട്ടിൽ സി. ശശി (55) എന്നിവരാണ് പിടിയിലായത്. 34 വയസ്സുകാരിയെ അവരുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലും കൊണ്ടുപോയി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ച യുവതി വിളപ്പിൽശാല ഗവ. ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് ആശുപത്രി അധികൃതരുടെ കൗൺസലിങ്ങിനിടെ പീഡനവിവരം പുറത്തറിയുന്നത്.
ആശാ വർക്കറുടെ സഹായത്തോടെ വ്യാഴാഴ്ച യുവതി തൈക്കാട് ആശുപത്രിയിൽ തുടർചികിത്സ തേടി. തിരുവനന്തപുരം റൂറൽ എസ്.പി പി.കെ. മധുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാട്ടാക്കട ഡിവൈ.എസ്.പി പി.എസ്. പ്രശാന്തിെൻറ നിർദേശപ്രകാരം വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആർ.വി ബൈജു, സി.പി.ഒമാരായ സുബിൻസൺ, അരുൺ, പ്രദീപ് എന്നിവർ ഉൾപ്പെട്ട സംഘം മെഡിക്കൽ കോളജ്, മുളയറ കട്ടയ്ക്കോട് ഭാഗങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.