മോഷ്ടിച്ച ബൈക്കില്‍ കറങ്ങി; കവര്‍ച്ച; യുവാവ് പിടിയില്‍
text_fieldsനേമം: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടന്ന് മാല കവര്‍ന്ന സംഭവത്തില്‍ ഇതരസംസ്ഥാനക്കാരന് പിടിയിലായി. മഹാരാഷ്ട്ര ജസ്വന്ത് നഗര്‍ സ്വദേശി അമോല്‍ ബാലസാഹിബ് ഷിന്‍ഡെ (32) ആണ് പിടിയിലായത്. ഈ മാസം എട്ടിന് മേലാറന്നൂര്‍ പ്രേംനഗറിൽ വീട്ടമ്മയുടെ ആറുപവന്‍ മാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ലോഡ്ജില്‍ താമസിച്ച് മോഷണം നടത്തുകയാണ് പതിവ്. 2022ല്‍ പെരുമ്പാവൂര്‍ കാലടി സ്റ്റേഷനില്‍ മാലമോഷണക്കേസുണ്ട്. കുറച്ചുനാള്മുമ്പാണ് ഇയാള്‍ ജയില്‍മോചിതനായത്. തുടര്‍ന്ന് തിരുവനന്തപുരത്തെത്തി എം.ജി റോഡിൽ പാര്‍ക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ചു. പാപ്പനംകോട് പാമാംകോട് നടത്തിയ മാലമോഷണ ശ്രമം പരാജയപ്പെട്ടു.
പ്രേംനഗര്‍ ഭാഗത്തുനിന്ന് മാല മോഷ്ടിച്ചശേഷം തമ്പാനൂര്‍ ഭാഗത്തേക്ക് കടന്നു. ഇവിടെ വാഹനം ഉപേക്ഷിച്ചശേഷം ട്രെയിനില്‍ പെരുമ്പാവൂരിലെത്തി പണയസ്ഥാപനത്തില്‍ സ്വർണമാല വിറ്റു. ആ തുകക്ക് വില കൂടിയ മൊബൈൽ ഫോണും വസ്ത്രങ്ങളും വാങ്ങി. പൊലീസ് ടീം പിന്തുടരുന്നതറിയാത്ത പ്രതിയെ പെരുമ്പാവൂരിലെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്’’. ബൈക്ക് കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിന്‍, അജന്തന്‍, സി.പി.ഒ ഹരീഷ് എന്നിവര്‍ക്കൊപ്പം ഷാഡോ ടീമും അന്വേഷണത്തില്‍ പങ്കെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.