ആക്രമണക്കേസിൽ രണ്ടാം പ്രതി പിടിയിൽ
text_fieldsനേമം: സി.പി.എം നെയ്യാർഡാം ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിലിനെ ആക്രമിച്ച സംഭവത്തിൽ രണ്ടാം പ്രതിയെ വിളപ്പിൽശാല പൊലീസ് പിടികൂടി. പൂവച്ചൽ പുന്നാകരിക്കകം തിരുവാതിരയിൽ അരവിന്ദാണ് (23) പിടിയിലായത്. ഇയാൾ ആർ.എസ്.എസ് പ്രവർത്തകനാണ്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കള്ളിക്കാട് സ്വദേശി ആദിത്യനാണ് ആദ്യം അറസ്റ്റിലായത്. രണ്ടു പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങി. കാളിപ്പാറ മുകുന്ദറ മൈലക്കര നെല്ലിക്കാട് പുത്തൻവീട്ടിൽ ദീപു (30), മൈലക്കര മഞ്ചാടിമൂട് കരുണാലയത്തിൽ വിഷ്ണു (28) എന്നിവരാണ് കീഴടങ്ങിയത്. കേസിൽ ഉൾപ്പെട്ട കള്ളിക്കാട് സ്വദേശി സ്രെജി കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 19നാണ് വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ഭാഗത്തുവെച്ച് സുനിൽ ആക്രമിക്കപ്പെട്ടത്. കള്ളിക്കാട് അരുവിക്കുഴിയിൽ നിലനിന്ന സി.പി.എം- ബി.ജെ.പി സംഘർഷത്തിന്റെ തുടർച്ചയായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.