പ്രകൃതിവിരുദ്ധ പീഡനം: പൂജാരി അറസ്റ്റിൽ
text_fieldsനേമം: പ്രകൃതിവിരുദ്ധ പീഡനവുമായി ബന്ധപ്പെട്ട് പൂജാരിയെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല സ്വദേശിയും നിലവിൽ പൂജപ്പുര തമലം ഭാഗത്ത് വാടകക്ക് താമസിക്കുകയും ചെയ്യുന്ന രഞ്ജിത്ത് എന്ന സൂര്യ നാരായൺ (36) ആണ് അറസ്റ്റിലായത്. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13 വയസ്സുകാരനാണ് പീഡനത്തിന് ഇരയായ
വിളവൂർക്കൽ പെരുകാവ് ഭാഗത്ത് സൂര്യനാരായൺ ആശ്രമം നടത്തിവന്നിരുന്നു. ഇവിടെെവച്ചാണ് കുട്ടി പീഡനത്തിന് ഇരയായതെന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക തോന്നിയതിനെ തുടർന്ന് രക്ഷിതാക്കൾ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു.
തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി വിവരങ്ങൾ തുറന്നുപറഞ്ഞത്. ചൈൽഡ് ലൈൻ അധികൃതർ അന്വേഷണം മലയിൻകീഴ് പൊലീസിന് കൈമാറുകയായിരുന്നു. തമിഴ്നാട് തക്കല ഭാഗത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.