പോക്സോ കേസില്‍ കായികാധ്യാപകന് കഠിനതടവും പിഴയും
text_fieldsനേമം: കോച്ചിങ്ങിനിടെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഹോക്കി അധ്യാപകന് 15 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. വെള്ളൈക്കടവ് ടോള്‍ ജംഗ്ഷന് ചിഞ്ചു ഭവനില്‍ ബിനോദിനെ (39) യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്. രമേഷ്കുമാര്‍ ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ 15 മാസംകൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
പ്രതി പരിശീലനം നല്‍കിവന്ന സ്വകാര്യ സ്കൂളിലെ വിദ്യാർഥിനിയായിരുന്നു പരാതിക്കാരി. 2022 ജൂണ്‍ 28ന് ഗ്രൗണ്ടില്‍വെച്ചും തുടര്‍ന്ന് മറ്റുള്ള മുറികളില്‍ വെച്ചും പെണ്‍കുട്ടിയെ അപമാനിച്ചെന്നാണ് കണ്ടെത്തല്‍. കുട്ടി വീട്ടിലെത്തി വിവരം മാതാവിനോടു പറഞ്ഞു. സ്കൂളിലെ പ്രധമാധ്യാപികയെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഡി.ആര് പ്രമോദ് കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകള്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.