വിളപ്പില്‍ ആശുപത്രിയില്‍ തെരുവുനായ് ശല്യം രൂക്ഷം
text_fieldsനേമം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിലും പരിസരത്തും തെരുവുനായ് ശല്യം രൂക്ഷം. ആശുപത്രി ഒ.പി ബ്ലോക്കിലും സ്ത്രീകളുടെയും പുരുഷന്മാരുടെയും വാര്‍ഡിലേക്കുള്ള പ്രവേശന കവാടത്തിലുമാണ് നായ്ക്കള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. രാവിലെ ഒ.പി ടിക്കറ്റെടുക്കാന്‍ വരുന്ന സ്ത്രീകളും കുട്ടികളും നായ്ക്കളുടെ ആക്രമണം ഭയന്നാണ് നിൽക്കുന്നത്. അടുത്തിടെ രോഗിയായ വയോധികനെ നായ് കടിക്കാന്‍ ഓടിച്ച സംഭവവുമുണ്ടായി. കഷ്ടിച്ചാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. വയോധികനൊപ്പം വന്ന കൂട്ടിരിപ്പുക്കാർക്കുനേരെയും നായ് പാഞ്ഞടുത്തിരുന്നു.
വന്ധ്യംകരണ നടപടി ഫലപ്രദമാകാത്തതാണ് തെരുവുനായ്ശല്യം അധികരിക്കാന്‍ കാരണം. ആശുപത്രി പരിസരത്ത് പത്തോളം നായ്ക്കള്വരെ തമ്പടിക്കാറുണ്ട്. വിശ്രമകേന്ദ്രത്തിനു സമീപവും നായ്ക്കളുടെ ശല്യമുണ്ട്. ആശുപത്രിയിലെത്തുന്ന ചിലര്‍ ആഹാരം നല്‍കുന്നതും മാലിന്യം സ്ഥിരമായി പരിസരത്ത് തള്ളുന്നതുമാണ് നായ്ക്കള്‍ വർധിക്കാൻ കാരണം. പഞ്ചായത്ത് അധികൃതർ വിഷയത്തിൽ നടപടിയെടുക്കുന്നില്ലെന്നാണ് ആശുപത്രിയിലെത്തുന്നവരും സമീപവാസികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.