മൃഗസ്നേഹത്തിനുമുന്നിൽ കീഴടങ്ങി; സുരേഷിന് പൊന്നോമനകളെ കൈവിടാൻ വയ്യ !
text_fieldsനേമം: ഊണിലും ഉറക്കത്തിലും ഒപ്പമുണ്ടാകും, വിനോദങ്ങളിൽ ഏർപ്പെടുന്നതും ഒരുമിച്ച്. വെറുതെ ഒരു നേരമ്പോക്കിനുതുടങ്ങിയ ആടുവളർത്തൽ. ഒടുവിൽ സ്നേഹത്തിനുമുന്നിൽ മനസ്സ് കീഴടങ്ങിയ അനുഭവമാണ് ഈ യുവാവിന് പറയാനുള്ളത്.
വിളവൂർക്കൽ മലയം വിഴവൂർ എ.എ നിവാസിൽ സുരേഷ് കുമാർ (അമൽ- 43) ആണ് 25ഓളം ആടുകളെ മക്കളെപ്പോലെ പോറ്റിവരുന്നത്. വർഷങ്ങൾക്കുമുമ്പ് രണ്ട് നാടൻ ആടുകളെയാണ് സുരേഷ് വീട്ടിൽ വാങ്ങി വളർത്താൻ തുടങ്ങിയത്. പ്രസവത്തിലൂടെ തുടർന്നങ്ങോട്ട് ആടുകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇപ്പോൾ 25 ആടുകളാണ് സുരേഷിെൻറ കൂട്ടിൽ വിലസുന്നത്. ഇക്കാലത്ത് ആടുവളർത്തൽ ലാഭകരമല്ലെന്ന് സുരേഷ് പറയുന്നുണ്ടെങ്കിലും ഇദ്ദേഹത്തിന് പൊന്നോമനകളെ കൈവിടാൻ വയ്യ. രാവിലെ ആടുകളെ മേയ്ക്കാൻ കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും നാട്ടുകാർക്ക് ഒരു കാഴ്ച തന്നെയാണ്.
ആടുകൾ മാത്രമല്ല പ്രാവുകൾ, ലൗ ബേഡ്സ്, നായ്ക്കൾ, അലങ്കാര മത്സ്യങ്ങൾ.... എന്നിങ്ങനെ പോകുന്നു സുരേഷിെൻറെ വീട്ടിലെ ബാക്കിയുള്ള അതിഥികൾ... പലരും വിലപറഞ്ഞ് ആടുകളെ വാങ്ങാൻ വീട്ടിലെത്തി. നല്ല വില കൊടുക്കാനും അവർ തയാറായി. പക്ഷേ മൃഗസ്നേഹത്തിന് മുന്നിൽ കീഴടങ്ങിയ സുരേഷിന് അവയെ വിൽക്കാൻ മനസ്സ് വന്നില്ല. എത്രയൊക്കെ ത്യാഗം സഹിക്കേണ്ടി വന്നാലും ജീവിതകാലം മുഴുവൻ ഇവയെ സ്നേഹത്തോടെ പോറ്റുമെന്ന നിശ്ചയദാർഢ്യത്തിലാണ് സുരേഷ്.
ടിപ്പർലോറി ഡ്രൈവറായ സുരേഷിന് പിന്തുണയുമായി ഭാര്യയും മക്കളും ഒപ്പമുണ്ട്. ടിപ്പർ ഓടി ലഭിക്കുന്ന വരുമാനത്തിെൻറ ഒരു വിഹിതം അൽപംപോലും പാഴാക്കാതെതന്നെ അരുമകളെ പോറ്റുന്നതിന് സുരേഷ് മാറ്റിെവക്കുന്നു. ശുഭയാണ് ഭാര്യ. അപർണ, ആതിര എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.