ബസ് കാത്തിരിപ്പുകേന്ദ്രം വികൃതമാക്കി പരസ്യംപതിക്കല് തകൃതി
text_fieldsനേമം: അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാകെ പരസ്യം പതിക്കല്‍ തകൃതി. പൂജപ്പുര സ്ക്വയറില്‍നിന്ന് വഴുതക്കാട്ടേക്കുള്ള റോഡിന്റെ ഇറക്കത്താണ് വെയിറ്റിങ് കാത്തിരിപ്പുകേന്ദ്രം. 2022 മുതലാണ് ഇവിടെ പരസ്യം പതിക്കാന്‍ തുടങ്ങിയതെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
ചില അവസരങ്ങളില്‍ ജനങ്ങളുടെ ഇരിപ്പിടത്തിനുതൊട്ടടുത്തുവരെ പരസ്യങ്ങള്‍ പതിക്കാറുണ്ട്. ഷെഡിന്റെ തൂണുകളിലും മേല്‍ക്കൂരയിലും വരെ വിവിധ കമ്പനികളുടെയും സ്വകാര്യവ്യക്തികളുടെയും പരസ്യങ്ങള്‍ കുന്നുകൂടുന്നത് സ്ഥിരം കാഴ്ചയാണ്. തിരുവനന്തപുരത്തുനിന്ന് പൂജപ്പുരയിലേക്കും തിരുമലയിലേക്കും കൂടാതെ കരമന കൈമനം ഹൈവേകളിലേക്കും പോകുന്ന നിരവധി ബസുകള്‍ക്കാണ് ഈ ഭാഗത്ത് സ്റ്റോപ്പുള്ളത്. ഒ. രാജഗോപാൽ നേമം എം.എല്‍.എയായിരുന്നപ്പോൾ നിര്‍മിച്ച കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കി നിലനിർത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.