Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightഉ​ട​മ​യോ​ടു​ള്ള...

ഉ​ട​മ​യോ​ടു​ള്ള വ്യ​ക്തി വി​രോ​ധം കാരണം പശുക്കളെ വെട്ടിപ്പരിക്കേൽപിച്ചു; യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
agneesh
cancel
camera_alt

അ​ഗ്​​നീ​ഷ്

നേ​മം (തിരുവനന്തപുരം): ഉ​ട​മ​യോ​ടു​ള്ള വ്യ​ക്തി വി​രോ​ധം​മൂ​ലം ഫാം​ഹൗ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ശു​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ മ​ല​യി​ൻ​കീ​ഴ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വാ​ഴി​ച്ച​ൽ പേ​രേ​കോ​ണം വീ​യ​ക്കോ​ണം കോ​ള​നി ബി​ന്ദു ഭ​വ​നി​ൽ അ​ഗ്​​നീ​ഷ് (23) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ള​വൂ​ർ​ക്ക​ൽ പാ​വ​ച്ച​ക്കു​ഴി ഭാ​ഗ​ത്ത് ഫാം​ഹൗ​സ് ന​ട​ത്തി​വ​രു​ന്ന രാ​ജേ​ഷ് ഭ​വ​നി​ൽ രാ​ജേ​ഷിെൻറ (29)​ ഫാം ​ഹൗ​സി​ലെ പ​ശു​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ക​മ്പി​യും വെ​ട്ടു​ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ പ​ശു​ക്ക​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യി​ൻ​കീ​ഴ് എ​സ്.​ഐ ആ​ർ. രാ​ജേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:slaughtered
News Summary - The cows were slaughtered due to personal animosity towards the owner; Young man arrested
Next Story