മകനെ സ്കൂൾ ബസിൽ കയറ്റാത്തത് ചോദ്യംചെയ്ത പിതാവിന് ഡ്രൈവർമാരുടെ ക്രൂരമർദനം
text_fieldsനേമം: മകനെ സ്കൂൾ ബസിൽ കയറ്റാത്തത് ചോദ്യംചെയ്ത പിതാവിനെ ഡ്രൈവർമാർ കൂട്ടമായി മർദിച്ച് പരിക്കേൽപിച്ചു. വ്യാഴാഴ്ചയാണ് സംഭവം. സാരമായി പരിക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ സ്വദേശിയും ശാസ്തമംഗലത്ത് താമസിച്ചുവരുന്നയാളുമായ സുമേഷ് രാമകൃഷ്ണനാണ് മർദനമേറ്റത്.
സുമേഷിന്റെ മകൻ മരുതംകുഴിയിലെ സ്വകാര്യ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിലേക്ക് വരുന്നതിന് ശാസ്തമംഗലത്ത് സ്കൂൾ ബസ് പ്രതീക്ഷിച്ചുനിൽക്കുകയായിരുന്നു കുട്ടി. ഫീസടച്ചില്ല എന്ന കാരണം പറഞ്ഞ് ഡ്രൈവർ ബസ് നിർത്താതെപോയി.
സ്കൂളിലെത്തി ഇത് ചോദ്യംചെയ്തതിനാണ് ഡ്രൈവർമാർ പിതാവിനെ ഹെൽമറ്റ് കൊണ്ട് ക്രൂരമായി മർദിച്ചത്. ആക്രമണത്തിൽ സുമേഷിന്റെ വലതുകൈ ഒടിഞ്ഞു. കൈ ഇപ്പോൾ പ്ലാസ്റ്ററിട്ട നിലയിലാണ്. സി.സി.ടി.വി കാമറ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റിനിർത്തിയാണ് മർദിച്ചതെന്ന് അദ്ദേഹം പറയുന്നു. അതേസമയം തങ്ങളെ മർദിച്ചെന്നാരോപിച്ച് ബസ് ഡ്രൈവർ സുമേഷിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.