വീട് അടിച്ചുതകർത്തു; അയൽവാസി പിടിയിൽ
text_fieldsനേമം: വ്യക്തിവിരോധം മൂലം അയൽവാസിയെ ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും വീട് അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ കരമന പൊലീസ് പിടികൂടി. തളിയൽ സത്യൻനഗർ സ്വദേശി സോമസുന്ദരമാണ് (52) പിടിയിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
സോമസുന്ദരത്തിന്റെ അയൽവാസി സാബുരാജിന്റെ (48) വീടാണ് ആക്രമിക്കപ്പെട്ടത്. മദ്യപിച്ച് എത്തിയ സോമസുന്ദരം വീട്ടിൽ അതിക്രമിച്ചുകയറുകയും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയശേഷം ആക്രമണം നടത്തുകയുമായിരുന്നത്രെ. കരമന സി.ഐ സുജിത്ത്, എസ്.ഐ സന്തു, സി.പി.ഒമാരായ ഹരീഷ്, സാജൻ, സജീവ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.