യുവാവിനെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ
text_fieldsനേമം: വിളപ്പിൽശാല മരത്തകിടിയിൽ വാഹനത്തിന്റെ ബാറ്ററി കാണാതായതിന് പരാതി നൽകിയതിലുള്ള വിരോധത്തിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
വിളപ്പിൽശാല കാവിൻപുറം പുന്നശ്ശേരി രതീഷ് ഭവനിൽ രതീഷ് (39) ആണ് അറസ്റ്റിലായത്. പൊന്നെടുത്താൻകുഴി അണമുഖം ബിനോയ് ഭവനിൽ ബിനോയിയെയാണ് പ്രതികൾ മാരകമായി ആക്രമിച്ചത്. കേസിലെ മറ്റ് രണ്ടു പ്രതികളെ പൊലീസ് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
കാട്ടാക്കട ഡിവൈ.എസ്.പി ഷിബു, വിളപ്പിൽശാല സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐ ആശിഷ്, എ.എസ്.ഐ ബൈജു, സി.പി.ഒമാരായ രതീഷ് കുമാർ, രാജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.