കൺട്രോൾ റൂം വാഹനത്തിന് കല്ലെറിഞ്ഞയാൾ പിടിയിൽ
text_fieldsനേമം: കൺട്രോൾ റൂം വാഹനത്തിന് കല്ലെറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് രണ്ടാം പ്രതിയെ നേമം പൊലീസ് പിടികൂടി. നേമം പൊന്നുമംഗലം കുന്നിൽ വീട്ടിൽ വിച്ചാവി എന്ന വിശാഖ് (27) ആണ് പിടിയിലായത്. ഇയാൾ പീഡനം, ഭവനഭേദനം, അടിപിടി കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ്.
ഒക്ടോബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. എസ്റ്റേറ്റ് പൂഴിക്കുന്ന് ഇരുമ്പ് പാലത്തിനു സമീപം ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായതിനെതുടർന്ന് നേമം പൊലീസും കൺട്രോൾ റൂം പൊലീസും സ്ഥലത്തെത്തിയിരുന്നു.
സംഭവത്തിൽ ഒരാൾക്ക് വെട്ടേൽക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പൊലീസിനെ കണ്ട് ചിതറിയോടിയ സംഘത്തിൽ ഉണ്ടായിരുന്ന രണ്ടുപേർ പിന്നീട് ബൈക്കിൽ എത്തിയശേഷം കൺട്രോൾ റൂം വാഹനത്തിനുനേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ വാഹനത്തിന്‍റെ മുൻവശത്തെ ഗ്ലാസ് തകർന്നു.
സി.സി.ടി.വി ക്യാമറകളുടെയും മൊബൈൽ ലൊക്കേഷന്റെയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഫോർട്ട് എ.സി ഷാജിയുടെ നിർദേശപ്രകാരം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ മധുമോഹൻ, പ്രസാദ്, എ.എസ്.ഐ വിജയരാജ്, എസ്.സി.പി.ഒ ജയകുമാർ, സി.പി.ഒമാരായ സുമേഷ്, ശ്രീലാൽ, ഹോം ഗാർഡ് ജീവകുമാർ എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.