ചൊവ്വള്ളൂർ ക്ഷേത്രത്തിൽ മോഷണം; സ്വർണവും പണവും കവർന്നു
text_fieldsനേമം: ചൊവ്വള്ളൂർ ഭദ്രകാളി ദേവീ ക്ഷേത്രത്തിെൻറ ശ്രീകോവിൽ, മടപ്പള്ളി, ദേവസ്വം ഓഫിസ് എന്നിവയുടെ വാതിലുകൾ കുത്തിത്തുറന്ന് മോഷണം. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന നാല് സ്വർണ ഏലസുകൾ, വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണപ്പൊട്ട്, ദേവസ്വം ഓഫിസിൽ സൂക്ഷിച്ചിരുന്ന 950 രൂപ, നാല് കാണിക്കവഞ്ചികൾ എന്നിവയാണ് കവർന്നത്. മടപ്പള്ളിയിൽനിന്ന് നിവേദ്യം ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും നഷ്ടമായി.
ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് മോഷ്്്ടാക്കൾ കൊണ്ടുപോയി. 2014ലും 2018ലും ഈ ക്ഷേത്രത്തിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. 2018ൽ മോഷണം നടത്തിയ പ്രതി പിടിയിലായി ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.
വിളപ്പിൽശാല പൊലീസിെൻറ പട്രോളിങ് ജീപ്പ് ശനിയാഴ്ച പുലർച്ചെ മൂേന്നാടെ ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നത് സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. മൂന്നിന് ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ബീറ്റ് ബുക്കിൽ പൊലീസ് നിരീക്ഷണത്തിന് എത്തിയതായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊലീസ് മടങ്ങിയ പുലർച്ചെ മൂന്നിനും ആറിനും ഇടയ്ക്കാവാം മോഷണം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രം നട തുറക്കാറുള്ള ക്ഷേത്രത്തിെൻറ ശ്രീകോവിൽ ശനിയാഴ്ച രാവിലെ ആറിന് തുറന്നുകിടക്കുന്നത് കണ്ട് പ്രഭാതസവാരിക്ക് പോയി മടങ്ങിയ നാട്ടുകാരിൽ ചിലരാണ് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിച്ചത്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, വിളപ്പിൽശാല സി.ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.