Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNemamchevron_rightപൊലീസ് ഉദ്യോഗസ്ഥനെ...

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച മൂന്നുപേർ പിടിയില്‍

text_fields
bookmark_border
crime news
cancel
camera_alt

പ്ര​തീ​ഷ്, അ​രു​ണ്‍, ശ​ര​ത് എ​സ്. നാ​യ​ര്‍

നേ​മം: പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച മൂ​വ​ര്‍സം​ഘം അ​റ​സ്റ്റി​ല്‍. പേ​ട്ട മ​ഠ​ത്തു​വി​ളാ​ക​ത്ത് പ​ണ​യി​ല്‍ വീ​ട്ടി​ല്‍ പ്ര​തീ​ഷ്, പേ​ട്ട ഐ​സ് ഫാ​ക്ട​റി​ക്കു സ​മീ​പം ഉ​ഷ​സ്സി​ല്‍ അ​രു​ണ്‍, ഐ​സ് ഫാ​ക്ട​റി​ക്ക് സ​മീ​പം കൃ​ഷ്ണ ഭ​വ​നി​ല്‍ ശ​ര​ത് എ​സ്. നാ​യ​ര്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നേ​മം സ്റ്റേ​ഷ​നി​ലെ സി.​പി.​ഒ​യും നേ​മം സ്വ​ദേ​ശി​യു​മാ​യ കെ. ​വി​ശാ​ഖി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ക​ലൂ​ര്‍ കു​ണ്ട​റ​ത്തേ​രി വേ​ലൂ​ര്‍ക്കോ​ണം കു​ള​ത്തി​നു സ​മീ​പ​ത്തി​രു​ന്ന് പ്ര​തി​ൾ ഉ​ൾ​പ്പെ​ട്ട സം​ഘം മ​ദ്യ​പി​ച്ചു. ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍നി​ന്നു വി​വ​രം ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ശാ​ഖ് ഉ​ള്‍പ്പെ​ട്ട സം​ഘം കു​ള​ത്തി​നു സ​മീ​പം എ​ത്തി​യ​ത്. നേ​മം സ്റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​ര​നാ​ണോ​യെ​ന്ന് ചോ​ദി​ച്ചാ​യി​രു​ന്നു വി​ശാ​ഖി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം. ഔ​ദ്യോ​ഗി​ക വേ​ഷ​ത്തി​ലാ​യി​രു​ന്ന വി​ശാ​ഖി​ന്‍റെ ഷ​ര്‍ട്ട് പ്ര​തി​ക​ള്‍ വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തു. വി​ശാ​ഖ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.

സം​ഭ​വ​ത്തി​ല്‍ ഏ​ഴ് പ്ര​തി​ക​ള്‍ ഉ​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ആ​ദ്യ​ത്തെ മൂ​ന്നു​പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. നേ​മം എ​സ്.​ഐ എം. ​മ​ധു​മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPolice officerThiruvananthapuram Newsarrest
News Summary - Three people who attacked a police officer were arrested
Next Story