വാക്കുതര്‍ക്കം; പിതാവിനെ ടെറസില്‍ നിന്ന് തള്ളിയിട്ട മകന് അറസ്റ്റില്‍
text_fieldsനേമം: വാക്കുതര്‍ക്കത്തിനൊടുവില്‍ പിതാവിനെ ടെറസില്‍ നിന്ന് തള്ളിയിട്ട മകനെ മലയിന്‍കീഴ് പൊലീസ് അറസ്റ്റുചെയ്തു. മലയിന്‍കീഴ് അന്തിയൂര്‍ക്കോണം കാപ്പിവിള പുത്തന്‍വീട്ടില്‍ വിപിന്‍ (20) ആണ് അറസ്റ്റിലായത്. ശനിയാഴ്ച പുലര്‍ച്ച ഒന്നിനായിരുന്നു സംഭവം.
മദ്യപിച്ചെത്തിയ വിപിന്‍, പിതാവ് ബിനു എന്ന വിനോദുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കുടിച്ചുവന്നാല്‍ ഇനിമുതല്‍ വീട്ടില്‍ കയറ്റുകയില്ലെന്ന് പിതാവ് പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കായത്. അതിനുശേഷം ഉറങ്ങുന്നതിന് തൊട്ടുമുമ്പായി പിതാവും മകനും തമ്മില്‍ വീടിന്റെ ടെറസില്‍വച്ച് വീണ്ടും വഴക്കായി.
തുടര്‍ന്ന് പിതാവിനെ മകന് ടെറസില്‍ നിന്ന് പിടിച്ചുതള്ളുകയായിരുന്നു. വിനോദിനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ ആന്തരികാവയവങ്ങള്‍ക്ക് സാരമായി പരിക്കേറ്റു. മലയിന്‍കീഴ് സി.ഐ എ.വി. സൈജു, എസ്.ഐ ആര്. രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.