പൈപ്പിലെ അടവ്; പകലൂര്‍ വാര്‍ഡില്‍ ജലവിതരണം മുടങ്ങി
text_fieldsനേമം: കുടിവെള്ള പൈപ്പിലെ അടവുമൂലം കല്ലിയൂര്‍ പഞ്ചായത്തിലെ പകലൂര്‍ വാര്‍ഡില്‍ ജലവിതരണം പൂര്‍ണമായി മുടങ്ങി. രണ്ടുദിവസമായി ടാങ്കര്‍ലോറികളിലാണ് പ്രദേശത്ത് കുടിവെള്ളവിതരണം നടത്തിവരുന്നത്. ആറാലുമ്മൂട് വാട്ടര്‍അതോറിറ്റി സെക്ഷന്‍ പരിധിയിലുള്ള സ്ഥലമാണിവിടം. പകലൂരിലെ ഏകദേശം 40 ഓളം വീടുകളിലാണ് കുടിവെള്ളം ലഭിക്കാത്തത്. രണ്ടിഞ്ച് പി.വി.സി ലൈനിലുള്ള അടവാണ് പ്രശ്നത്തിന് കാരണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ജലക്ഷാമം രൂക്ഷമായതോടെയാണ് പകലൂര്‍ വാര്‍ഡ് മെംബര്‍ കെ. സുരേഷ്കുമാര്‍ ഇടപെടുകയും ടാങ്കര്‍ലോറികളില്‍ ജലമെത്തിക്കുകയും ചെയ്തത്. പൈപ്പിലെ അടവ് പൂര്‍ണമായി നീക്കുന്നപക്ഷം അടുത്തദിവസങ്ങളില്‍ വീടുകളിലെ പൈപ്പുകളില്‍ ജലമെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.